Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഥമ കെ. രവീന്ദ്രൻ...

പ്രഥമ കെ. രവീന്ദ്രൻ നായർ പുരസ്​കാരം കവി ശാന്തന്

text_fields
bookmark_border
തിരുവനന്തപുരം: ഉപധ്വനി പത്രാധിപരും കവിയും വിവർത്തകനും അധ്യാപകനുമായിരുന്ന കെ. രവീന്ദ്രൻ നായരുടെ സ്മരണക്ക് കെ. രവീന്ദ്രൻനായർ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ രവീന്ദ്രൻനായർ പുരസ്കാരത്തിന് കവിയും എഴുത്തുകാരനുമായ ശാന്തൻ അർഹനായി. സമൂഹിക പ്രസക്തിയുള്ള മികച്ച അനുഭവക്കുറിപ്പുകളാണ് ശാന്തനെ അവാർഡിന് അർഹനാക്കിയത്. 10,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കെ. സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും. കെ.പി. രാമനുണ്ണി ചെയർമാനും ബി. മുരളി, ഡോ. അജയപുരം ജ്യോതിഷ്കുമാർ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രതിഭസംഗമം ഓംചേരി എൻ.എൻ. പിള്ള ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story