Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട്​ മാലിന്യ...

പാലോട്​ മാലിന്യ പ്ലാൻറ്​: വിവാദം കത്തിപ്പടരുന്നു; മന്ത്രിമാർ തമ്മിൽ ഭിന്നത

text_fields
bookmark_border
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) പാലോട് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാർ തമ്മിലെ ഭിന്നത മറനീക്കി പുറത്ത്. അനുമതി വേഗത്തിലാക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗമാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഒക്ടോബർ നാലിന് ചേർന്ന യോഗത്തിൽ വനംമന്ത്രി കെ. രാജു പെങ്കടുത്തിരുന്നില്ല. നിർദിഷ്ട പദ്ധതി കനത്ത പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പദ്ധതി പ്രദേശം വനംവകുപ്പിേൻറതല്ലെന്നും കൂടുതൽ പഠനം വേണമെന്നും മന്ത്രി രാജു പറയുന്നു. പരിസ്ഥിതികാഘാതം അക്കമിട്ട് നിരത്തിയാണ് പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയാണ്. പ്ലാൻറ് തുടങ്ങാൻ ജനം സഹകരിക്കണമെന്നാണ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെടുന്നത്. ഇതൊന്നും വേണ്ടെന്നുവെക്കാൻ കഴിയില്ല. ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ല. പ്ലാൻറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ശൈലജ പറഞ്ഞു. അതേസമയം, സ്ഥലം എം.എൽ.എ ഡി.കെ. മുരളി പ്ലാൻറിനെ എതിർത്ത് രംഗത്തെത്തിയത് പദ്ധതിക്ക് തലവേദനയാവും. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യമാണെന്നും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ ഒക്ടോബർ നാലിലെ േയാഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി മലിനീകരണ സൂചിക ഓറഞ്ച് ആക്കി അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിെച്ചന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ. സജീവൻ അറിയിച്ചു. അതേസമയം, പൊതു ആവശ്യത്തിനായതിനാൽ ആവശ്യമായ ഭേദഗതി വരുത്തി സംസ്ഥാനതല പാരിസ്ഥിതിക ആഘാത വിലയിരുത്തൽ അതോറിറ്റിക്ക് സമർപ്പിക്കാൻ ഐ.എം.എ ഭാരവാഹികളോട് യോഗം നിർദേശിച്ചത് നടപ്പായില്ല. മലിനീകരണ നിയന്ത്രണബോർഡ് 30 ദിവസത്തിനകം പൊതു ഹിയറിങ് നടത്തണമെന്ന നിർദേശവും പൂർണഅർഥത്തിൽ നടപ്പായില്ല. യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീൽ എന്നിവർക്ക് പുറമെ അഡീഷനൽ ചീഫ് സെക്രട്ടറി (വനം, പരിസ്ഥിതി) ജയിംസ് വർഗീസ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ടി.കെ. ജോസ്, ബി. ശ്രീനിവാസ്, പരിസ്ഥിതിവകുപ്പ് ഡയറക്ടർ പദ്മ മഹന്തി, ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, പാരിസ്ഥിതിക ആഘാത അതോറിറ്റി ചെയർമാൻ കെ.പി. ജോയ്, വി. ഗോപിനാഥൻ, ടി.എ. തങ്കപ്പൻ, ഐ.എം.എ ഭാരവാഹികളായ ഡോ. സാമുവൽ കോശി, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ.എൻ. ജയകൃഷ്ണൻ, ഇമേജ് ഭാരവാഹികളായ വി.യു. സീതി, ഡോ. കെ.പി. ഷറഫുദീൻ തുടങ്ങിയവരാണ് പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story