Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിസ്ഥിതിലോല...

പരിസ്ഥിതിലോല പ്രദേശത്ത് ഐ.എം.എ പ്ലാൻറ് സ്ഥാപിക്കരുത് ^സോളിഡാരിറ്റി

text_fields
bookmark_border
പരിസ്ഥിതിലോല പ്രദേശത്ത് ഐ.എം.എ പ്ലാൻറ് സ്ഥാപിക്കരുത് -സോളിഡാരിറ്റി തിരുവനന്തപുരം: പാലോട്, ഇലവുപാലം, ഓടുചുട്ട പടുക്കയിൽ ഐ.എം.എ സ്ഥാപിക്കാനുദേശിക്കുന്ന മാലിന്യപ്ലാൻറിൽനിന്ന് അധികൃതർ പിന്മാറണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ്. ഇമേജ് എന്ന സബ്സിഡിയറി കമ്പനിയുടെ പേരിലാണ് ഐ.എം.എ പ്ലാൻറ് സ്ഥാപിക്കുന്നത്. അതിപരിസ്ഥിതിലോല പ്രദേശത്താണ് പ്ലാൻറിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ആൾവാസമില്ലാത്ത പ്രദേശമെന്ന വ്യാജപ്രചാരണം നടത്തിയാണ് ഐ.എം.എ പല അനുമതികളും നേടിയെടുത്തത്. പ്ലാൻറ് വരുന്ന സ്ഥലത്തിന് 500 മീറ്റർ അകലെയായി ആദിവാസി സെറ്റിൽമ​െൻറ് ഉണ്ട്. ലോകത്തിലെതന്നെ അത്യപൂർവമായ കണ്ടൽ കാട്ടുജാതിക്ക വളരുന്ന ചതുപ്പും ഏഷ്യൻ ആനകളുടെ പ്രജനന കേന്ദ്രവും പ്ലാൻറിനായുള്ള നിർദിഷ്ട സ്ഥലത്തിനു സമീപമാണ്. ഇത്രയും പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്ത് ഇമേജി​െൻറ ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നത് പ്രകൃതിക്കും മനുഷ്യനും ആത്മഹത്യപരമാണെന്നും ജില്ല പ്രസിഡൻറ് സക്കീർ നേമം, സെക്രട്ടറി ജാസിൻ എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story