Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറീ കൺസ്​ട്രക്ടിവ്...

റീ കൺസ്​ട്രക്ടിവ് സർജറിയിൽ അപൂർവ നേട്ടവുമായി മെഡിസിറ്റി

text_fields
bookmark_border
കൊല്ലം: അതിസങ്കീർണമായ . ആഫ്രിക്കയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അത്യാസന്നനിലയിലായ രോഗിയെ മെഡിസിറ്റിയിൽ എത്തിച്ച് നിർവഹിച്ച റീ കൺസ്ട്രക്ടിവ് സർജറി പൂർണവിജയം. അപകടത്തിൽ മൂത്രസഞ്ചിക്കും മൂത്രനാളിക്കും ഗുരുതരമായി ക്ഷതമേറ്റ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷംനാദ് മുഹമ്മദ് മൊയ്തീന് മെഡിസിറ്റിയിലെ റീകൺസ്ട്രക്ടിവ് സർജറിയിലൂടെ ജീവിതം തിരിെക ലഭിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി നാട്ടിൽനിന്ന് ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവോയിൽ എത്തിയ ഷംനാദിന് അവിടെെവച്ചാണ് വാഹനാപകടമുണ്ടായത്. ൈഡ്രവർക്ക് അപസ്മാരം ബാധിച്ചതിനെതുടർന്ന് നിയന്ത്രണംവിട്ട് പിന്നോട്ട് പാഞ്ഞ കൂറ്റൻ ട്രക്ക് ഇടിച്ച് ഷംനാദി​െൻറ ഇടുപ്പെല്ല് ഒടിഞ്ഞുനുറുങ്ങി. മൂത്രസഞ്ചിക്കും മൂത്രനാളിക്കുമായിരുന്നു കടുത്ത ക്ഷതം. റീകൺസ്ട്രക്ടിവ് സർജറി മാത്രമാണ് ഷംനാദിനെ രക്ഷിക്കാനുള്ള മാർഗമെന്ന് ആഫ്രിക്കയിലെ ഡോക്ടർമാർ പറഞ്ഞതോടെ മെഡിസിറ്റിയുമായി ബന്ധപ്പെടുകയായിരുന്നു. ആഫ്രിക്കൻ ആശുപത്രിയിൽനിന്ന് ഷംനാദ് മുഹമ്മദിനെ എയർ ആംബുലൻസിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഡോ. റഫീഖ് മുഹമ്മദ്, ഡോ. ബേബി മാത്യു എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം മണിക്കൂറുകൾ നീണ്ട റീ കൺസ്ട്രക്ടിവ് സർജറിയിലൂടെ ഷംനാദി​െൻറ മൂത്രസഞ്ചിയും മൂത്രനാളിയും തുന്നിച്ചേർക്കുകയായിരുന്നു. സുഖം പ്രാപിച്ച ഷംനാദ് പുതുവർഷത്തിൽ ഡോ. റഫീഖ് യൂസഫിനെയും ഡോ. ബേബി മാത്യുവിനെയും കാണാനെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story