Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂട്ടർ യാത്രികർക്ക്​ ...

സ്കൂട്ടർ യാത്രികർക്ക്​ റോഡിൽ വീണ് പരി​േക്കറ്റു

text_fields
bookmark_border
അഞ്ചൽ: സഹോദരനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ആൾക്ക് റോഡിൽ വീണ് ഗുരുതര പരിക്ക്. അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ ബുധനാഴ്ച രാവിലെ എേട്ടാടെ ആലഞ്ചേരി ജങ്ഷനും പെട്രോൾ പമ്പിനും മധ്യേയാണ് അപകടമുണ്ടായത്. കുളത്തൂപ്പുഴ പൊയ്കവിള വീട്ടിൽ കരുണാകരൻനായർ, സഹോദരൻ മധുസൂദനൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്. ഹോണ്ട ആക്ടിവ സ്കൂട്ടറിൽ ഇരുവരും അഞ്ചലിലേക്ക് വരവേ സ്കൂട്ടറി​െൻറ പിൻസീറ്റിൽ ഇരുന്ന കരുണാകരൻ നായർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന്, നിയന്ത്രണംവിട്ട സ്കൂട്ടർ റോഡി​െൻറ എതിർ ദിശയിലേക്ക് മറിഞ്ഞു. കരുണാകരൻ നായർക്ക് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും സ്കൂട്ടർ ഓടിച്ചിരുന്ന മധുസൂദനൻ നായർക്ക് മുഖത്തും ശരീരത്തും പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ ഇരുവരെയും നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുണാകരൻ നായർക്ക് തലക്കുള്ള പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മധുസൂദനൻ നായർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story