Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗപ്രതിരോധയജ്ഞത്തിന്...

രോഗപ്രതിരോധയജ്ഞത്തിന് ഇന്ന്​ തുടക്കം: കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡെങ്കി ബാധിച്ച്​ മരിച്ചത് 29 പേര്‍

text_fields
bookmark_border
കൊല്ലം: ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 29 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ്. 7499 പേരാണ് രോഗ ലക്ഷണവുമായെത്തിയത്. ഇതില്‍ 2500 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വൈറല്‍ പനി ബാധിച്ച് ഏഴുപേരും എച്ച്1 എൻ1 ബാധിച്ച് 16 പേരും മരിച്ചു. പകര്‍ച്ചരോഗ വ്യാപനം തടയുന്നതിനുള്ള രോഗപ്രതിരോധയജ്ഞത്തിന് ജില്ലയില്‍ വ്യാഴാഴ്ച തുടക്കമാകുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ, ജില്ല മാസ് മീഡിയ ഓഫിസര്‍ റമിയാബീഗം എന്നിവര്‍ അറിയിച്ചു. ചികിത്സയില്‍ ആരോഗ്യവകുപ്പ് കേന്ദ്രീകരിക്കുമ്പോള്‍ ശുചീകരണവും കൊതുക് ഉറവിടങ്ങളുടെ നിര്‍മാര്‍ജനവും ബോധവത്കരണവും ഉള്‍പ്പെെടയുള്ളവ മറ്റെല്ലാ വകുപ്പുകളും ചേര്‍ന്ന് നിര്‍വഹിക്കുന്ന രീതിയാണ് പിന്തുടരുക. ബഹുജനപ്രസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും ഇത്തവണത്തെ ജാഗ്രതായജ്ഞം. വരള്‍ച്ച മുന്നില്‍ക്കണ്ട് വിദ്യാലയങ്ങളിലടക്കം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധമായി നടക്കും. ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story