Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം തുറമുഖ കരാർ;...

വിഴിഞ്ഞം തുറമുഖ കരാർ; ജുഡീഷ്യൽ കമീഷൻ അധ്യക്ഷൻ പദ്ധതി പ്രദേശം സന്ദർശിച്ചു

text_fields
bookmark_border
വിഴിഞ്ഞം: തുറമുഖ കരാറിനെക്കുറിച്ച് സി.എ.ജി ഉയർത്തിയ വിമർശനങ്ങളെ തുടർന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ എത്തിയ സംഘത്തിൽ കമീഷൻ അംഗങ്ങളായ മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവിസ് മുൻ ഉദ്യോഗസ്ഥൻ പി.ജെ. മാത്യു എന്നിവർ കൂടെയുണ്ടായിരുന്നു. മുല്ലൂരിലെ പ്രധാന കവാടം മുതൽ കരിമ്പള്ളിക്കര ഭാഗം വരെയുള്ള പദ്ധതി പ്രദേശങ്ങൾ കമീഷൻ സന്ദർശിച്ചു. അദാനി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി. നിർമാണവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള പരാതി ജനുവരി 10 വരെ സ്വീകരിക്കുകയും അടുത്തയാഴ്ച കമീഷൻ വീണ്ടും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്യും. ഇതോടൊപ്പം പ്രദേശത്ത് വിള്ളൽ ഉണ്ടായെന്ന് പറയപ്പെടുന്ന സ്ഥലവും പരാതിക്കാരെയുംകണ്ട് സ്ഥിതിഗതികൾ വിലയിരുത്തും. മന്ത്രിസഭ തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ച് മൂന്നംഗ കമീഷനെ മന്ത്രിസഭ യോഗം നിയോഗിച്ചത്. സി.എ.ജി റിപ്പോർട്ടിനു പിന്നാലെ വിഴിഞ്ഞം കരാർ സംബന്ധിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് പ്രതിപക്ഷം അടക്കമുള്ളവർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story