Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്റസ ഫെസ്​റ്റുകൾ...

മദ്റസ ഫെസ്​റ്റുകൾ മുസ്​ലിം നവോത്ഥാനത്തിൽ വലിയ മാറ്റമുണ്ടാക്കും ^തൊടിയൂർ

text_fields
bookmark_border
മദ്റസ ഫെസ്റ്റുകൾ മുസ്ലിം നവോത്ഥാനത്തിൽ വലിയ മാറ്റമുണ്ടാക്കും -തൊടിയൂർ ചവറ: മുസ്ലിം നവോത്ഥാന രംഗത്ത് മദ്റസ ഫെസ്റ്റുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'ചവറ മേഖല മദ്റസ ഫെസ്റ്റ് -2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 7.30ന് ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷം അഞ്ച് വേദികളിലായി കുട്ടികളുടെ വിവിധ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി. വൈകീട്ട് ആറിന് നടന്ന സമാപന സമ്മേളനം ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. എ.എം. നൗഫൽ അധ്യക്ഷതവഹിച്ചു. വടക്കുംതല ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ മനാഫ്, താജുദ്ദീൻ മന്നാനി, പാങ്ങോട് എ. കമറുദ്ദീൻ മൗലവി, എം. അബ്ദുൽ ലത്തീഫ് മൗലവി, സുലൈമാൻ കുഞ്ഞ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, ഷാഹുൽ ഹമീദ് ഖാസിമി, ജലാലുദ്ദീൻ മുസ്ലിയാർ, അഹമ്മദ് കബീർ മളാഹിരി, സൈഫുദ്ദീൻ ദാരിമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story