Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനമിടിച്ച്​...

വാഹനമിടിച്ച്​ യുവാവി​െൻറ മരണം: മൃതദേഹവുമായി റോഡ്​ ഉപരോധിച്ചു

text_fields
bookmark_border
കൊട്ടിയം: ഗ്യാസ് ഏജൻസിയിൽ ബഹളം ഉണ്ടാക്കിയതിന് യുവാവിനെ പിക്-അപ് വാനിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഏജൻസി ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് കെ.പി.എം.എസി​െൻറ നേതൃത്വത്തിൽ നാട്ടുകാർ പള്ളിമൺ ജങ്ഷനിൽ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പിക്-അപ് വാനിടിച്ച് കൊല്ലപ്പെട്ട പള്ളിമൺ പുനവൂർ ചരുവിള വീട്ടിൽ ആകാശി​െൻറ (20) മൃതദേഹവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രി 7.45 ഒാടെയാണ് മൃതദേഹം പള്ളിമണിൽ എത്തിച്ച് ഉപരോധം നടത്തിയത്. ആകാശി​െൻറ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഗ്യാസ് ഏജൻസി ഉടമയെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യണമെന്നും കെ.പി.എം.എസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.പി.എം.എസ് ജില്ല പ്രസിഡൻറ് എൽ. രാജൻ, സെക്രട്ടറി ബിജു, കെ.ആർ. മധുസൂദനൻ, ലെറ്റിഷ, രാഹുൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നെടുമ്പന പഞ്ചായത്ത് പ്രസിഡൻറ് നാസറുദ്ദിൻ, മുൻ പ്രസിഡൻറ് പ്രസന്നാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story