Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൂർദ്​പുരം പള്ളിയിൽ...

ലൂർദ്​പുരം പള്ളിയിൽ സെബസ്​ത്യാനോസി​െൻറ തിരുനാൾ നാളെ തുടങ്ങും

text_fields
bookmark_border
കൊല്ലം: ചവറ തെക്കുംഭാഗം ലൂർദ്പുരം ലൂർദ്മാത പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസി​െൻറ തിരുനാൾ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ എട്ടിന് ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റും. കരിത്തുറ വികാരി ഫാ. പ്രശാന്ത് ജോർജ് സമാരംഭബലി അർപ്പിക്കും. ആദ്യവെള്ളി ആചരണഭാഗമായ സന്ധ്യ ആരാധനക്ക് ഫാ. സെബാസ്റ്റ്യൻ സ്റ്റീഫൻ നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴിന് ഫാ. ജിജോ ജോസ് പ്രഭാതബലി അർപ്പിക്കും. വൈകീട്ട് അഞ്ചിന് നവ വൈദികരായ വിനീത് ആൻറണി, സാബു ക്രിസ്റ്റി, ഡോണറ്റ് ആൻറണി എന്നിവർക്ക് സ്വീകരണം. രാത്രി ഏഴിന് ഉൗർ പ്രദക്ഷിണം. ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുനാൾ സമൂഹബലിക്ക് കർമലീത്തസഭയുടെ ദക്ഷിണ കേരള പ്രോവിൻഷ്യൽ ഫാ. ജെയ്സൺ കൈമാതുരുത്തിൽ നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് ലൂർദ്പുരം വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൃതജ്ഞത സമാപനബലി അർപ്പിക്കും. തുടർന്ന് തിരുരൂപ പ്രയാണവും കൊടിയിറക്കും. സമരപ്രഖ്യാപന കൺവെൻഷൻ നടത്തി കൊല്ലം: സ്കൂൾ ശുചീകരണ പാചകത്തൊഴിലാളി കോൺഗ്രസ് (െഎ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഒാഫിസിൽ സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. സംഘടന നേതാക്കളായ കെ.ബി. ഷഹാൽ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, വടക്കേവിള ശശി, അജയൻ കടയ്ക്കോട്, ഒ.ബി. രാജേഷ്, എൽ. ഒാമന, യോഗമണി, ഇസ്മായിൽ, ജയകുമാരി, സിന്ധു ചന്ദ്രൻ, വി. സുപ്രിയ, ടി. ഷീബ, സുധർമ, രാധാമണി, മറിയാമ്മ, സിന്ധു, നദീറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story