Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.എം.എ ആശുപത്രി...

​െഎ.എം.എ ആശുപത്രി മാലിന്യ സംസ്​കരണ പ്ലാൻറ്​ കലക്​ടർക്ക്​ മുന്നിൽ ആശങ്കകളും പ്രതിഷേധങ്ങുമായി നാട്ടുകാർ

text_fields
bookmark_border
ഹിയറിങ്ങിൽ ഉണ്ടായ നാട്ടുകാരുടെ വികാരം മുകളിലേക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് കലക്ടർ ഉറപ്പു നൽകി. പാലോട്: വനമേഖലയായ ഇലവുപാലം ഒാടുചുട്ട പടുക്കയിൽ െഎ.എം.എയുടെ ആശുപത്രി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കലക്ടർ വിളിച്ചുചേർത്ത ഹിയറിങ്ങിൽ ആശങ്കകൾ പങ്കുവെക്കാൻ എത്തിയത് വൻ ജനാവലി. പ്ലാൻറ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് കലക്ടർ ഡോ.യു. വാസുകിയുടെ നേതൃത്വത്തിലെ സംഘം പരാതികൾ കേൾക്കാൻ പെരിങ്ങമ്മല പഞ്ചായത്ത് ഒാഫസിലെത്തിയത്. പദ്ധതിയുടെ പ്രദേശത്ത് പാരിസ്ഥിതിക പ്രത്യേകതകളും വന്യജീവികളുടെ സാന്നിധ്യവും ശുദ്ധജല കണ്ടൽക്കാടും ആദിവാസി ജനവാസവും കലക്ടറെ ബോധ്യപ്പെടുത്തിയതായി സമര സമിതി പ്രതിനിധിയും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. കമറുദ്ദീൻ പറഞ്ഞു. വൈകീട്ട് മൂന്നോടെ പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരിയുടെ അധ്യക്ഷതയിലാണ് ഹിയറിങ് ആരംഭിച്ചത്. പദ്ധതിക്കെതിരെ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം വൈസ് പ്രസിഡൻറ് കെ.ജെ. കുഞ്ഞുമോൻ അവതരിപ്പിച്ചു. െഎ.എം.എയെ പ്രതിനിധാനം ചെയ്ത്ഡോ.ശ്രീജിത് കുമാർ സംസ്കരണ പ്ലാൻറി​െൻറ പ്രത്യേകതകൾ അവതരിപ്പിച്ചെങ്കിലും പ്രതിഷേധ പ്ലക്കാർഡുകളുമായി തടിച്ചുകൂടിയ നാട്ടുകാർ ശക്തിമായി പ്രതിഷേധിച്ചു. പൊലീസും സമരസമിതി നേതാക്കളും ഇടപെട്ടാണ് െഎ.എം.എ പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം ഒരുക്കിയത്. ഇവർ വിഡിയോയുടെ പ്രദർശനം നടത്താൻ ഉദ്ദേശിച്ചുരുന്നെങ്കിലും പ്രതിഷേധം കാരണം നടന്നില്ല. തുടർന്ന് എം. കമറുദ്ദീൻ പദ്ധതി പ്രദേശത്തി​െൻറ പാരിസ്ഥിതിക പ്രാധാന്യവും പ്ലാൻറ് സ്ഥാപിച്ചാലുണ്ടാകുന്ന ദോഷങ്ങളും വിശദീകരിച്ചു. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പാണ്ഡുരംഗൻ ഗാർഡന് തൊട്ടടുത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാൻറിനെതിരായ പ്രതിഷേധം േയാഗത്തെ അറിയിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടാൻ സഹായിച്ചത് പദ്ധതി പ്രദേശത്തെ കാട്ടുജാതി അടക്കമുള്ള ശുദ്ധജല കണ്ടലുകളാണെന്ന് യു.എൻ ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.എസ്.ഫൈസി പറഞ്ഞു. െശന്തരുണി വന്യജീവി സേങ്കതത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ വനം വകുപ്പി​െൻറ അനുമതി പോലും തേടാതെ മലിനീകരണ നിയന്ത്രണ ബോർഡ് ഹിയറിങ് നടത്തിയത് കുറ്റകരമാണെന്നും അദ്ദേഹം വാദിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ജി. സുരേന്ദ്രൻ, കൺവീനറും വാർഡ് അംഗവുമായ എ. റിയാസ്, പള്ളിവിള സലിം, ബി. പവിത്രകുമാർ, എം. ഷിറാസ്ഖാൻ, ചല്ലിമുക്ക് സജീവ്, കെ.സി. സോമരാജൻ, താന്നിമൂട് ആദിവാസി കോളനി സ്വദേശി വിജയമ്മ എന്നിവരും സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികളും സന്നിഹിതരായി. ഹിയറിങ്ങിൽ ഉണ്ടായ നാട്ടുകാരുടെ വികാരം മുകളിലേക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് കലക്ടർ ഉറപ്പു നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story