Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴിമതിക്കെതിരെ...

അഴിമതിക്കെതിരെ സന്ദേശവുമായി വിജിലൻസി​​െൻറ തെരുവ് നാടകം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ആന്‍ഡ്‌ ആൻറി കറപ്ഷന്‍ ബ്യൂറോ, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നി(പൂജപ്പുര)​െൻറ നേതൃത്വത്തില്‍ 'എ​െൻറദര്‍ശനം- അഴിമതിരഹിത ഭാരതം' വിഷയത്തെ ആധാരമാക്കി 'ക്രിയാത്മ' പേരില്‍ നടത്തുന്ന തെരുവുനാടകം നഗരത്തി​െൻറ വിവിധഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. കനകക്കുന്ന്, ചാല, നഗരസഭ കാര്യാലയം, വെട്ടുകാട്, വേളി, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളില്‍ അവതരിപ്പിച്ച നാടകം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഴിമതിക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കേണ്ടതി​െൻറ ആവശ്യകത വിളിച്ചുപറയുന്നതാണ് നാടകം. കഴക്കൂട്ടം ആസ്ഥാനമായ അവയര്‍നെസ് കാമ്പയിന്‍ ഗ്രൂപ്പായ 'നിള'യുടെ കലാകാരന്മാരാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. അഴിമതിമുക്ത ഭാരതം, വിജിലന്‍സി​െൻറ ടോള്‍ഫ്രീ നമ്പറായ '1064' തുടങ്ങിയവ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതി​െൻറ ഭാഗമായി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നി​െൻറ പൊലീസ് സൂപ്രണ്ടായ കെ.ഇ. ബൈജുവി​െൻറ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. വരുംദിവസങ്ങളിൽ കിഴക്കേകോട്ട, പൂജപ്പുര, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story