Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷ്​ടിച്ച ഓട്ടോ...

മോഷ്​ടിച്ച ഓട്ടോ നമ്പര്‍ മാറ്റി സവാരി നടത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
ആറ്റിങ്ങല്‍: മോഷ്ടിച്ച ഓട്ടോ നമ്പര്‍ മാറ്റി സവാരി നടത്തിയ യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. ആലംകോട് ഗുരുനാഗപ്പന്‍കാവ് കാട്ടില്‍ പുത്തന്‍വീട്ടില്‍ ബിനുവാണ് (25) വാഹന പരിശോധനക്കിടെ ആലംകോടുനിന്ന് പിടിയിലായത്. ആറ്റിങ്ങല്‍ കരിച്ചിയില്‍ പനവേലിപ്പറമ്പ് മാധവവിലാസത്തില്‍ പ്രേംദാസി‍​െൻറ കെ.എൽ. 21 ജി 9080 നമ്പറിലുള്ള ഓട്ടോ കഴിഞ്ഞ 29ന് രാത്രി മോഷണംപോയതായി സ്റ്റേഷനില്‍ പരാതിലഭിച്ചിരുന്നു. വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ ബിനു മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ ബൈക്ക് മോഷണക്കേസിലും പ്രതിയാണെന്ന് എസ്.ഐ തന്‍സിം അബ്ദുൽ സമദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story