Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോ. വർക്കി...

ഡോ. വർക്കി ആറ്റുപുറത്ത് തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിരൂപതയുടെ വികാരി ജനറലായി റവ. ഡോ. വർക്കി ആറ്റുപുറത്തിനെ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിയമിച്ചു. പട്ടം സ​െൻറ് മേരീസ് കത്തീഡ്രലിൽ നടന്ന മേജർ ആർച് ബിഷപ്പി​െൻറ നാമഹേതുക തിരുനാളിനോടനുബന്ധിച്ചുള്ള കുർബാന മധ്യേ കാതോലിക്ക ബാവ പുതിയവികാരി ജനറലി​െൻറ നിയമനം പ്രഖ്യാപിച്ചു. ഇപ്പോഴത്തെ വികാരി ജനറൽ മോൺ. ഡോ. മാത്യു മനക്കരക്കാവിലിനു പുറമേയാണ് നിയമനം. ഫാ. വർക്കി ഇപ്പോൾ മേജർ അതിരൂപത എയ്ഡഡ് വിദ്യാലയങ്ങളുടെ കോർപറേറ്റ് മാനേജറാണ്. 1985-ൽ വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം തിരുവനന്തപുരം മേജർ അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയും കൊട്ടാരക്കര, ആയൂർ വൈദിക ജില്ലകളിലെ ജില്ലവികാരിയായും കൊട്ടാരക്കര സ​െൻറ് മേരീസ്, പട്ടം സ​െൻറ് മേരീസ് എന്നീ ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മേജർ അതിരൂപത കൗൺസിൽ, പ്രസ്ബിറ്ററൽ കൗൺസിൽ എന്നിവയിൽ അംഗവുമാണ്. മികച്ച അധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story