Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണക്കാട്...

ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികളുടെ കുരിശുയാത്ര നാളെ

text_fields
bookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്ക് രൂപത വിശ്വാസികൾ വെള്ളിയാഴ്ച കുരിശുയാത്ര നടത്തും. രൂപതയിലെ കെ.എൽ.സി.എ, കെ.സി.വൈ.എം, കെ.എൽ.സി.ഡബ്ല്യു.എ, ഭക്ത സംഘടനകൾ എന്നിവയാണ് കുരിശുയാത്രക്ക് നേതൃത്വം നൽകുന്നത്. കുരിശുയാത്രക്കുവേണ്ട സഹായ സഹകരണങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് വനം മന്ത്രി, സി.സി.എഫ്, ഡി.എഫ്.ഒ, റൂറൽ എസ്.പി, ഡിവൈ.എസ്.പി തുടങ്ങിയവർക്ക് കുരിശുമല സംരക്ഷണ സമിതി കത്ത് നൽകി. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ‍്യം ഉറപ്പിച്ചാണ് നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം കുരിശുമലയിൽ എത്തുന്നത്. വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തിനുമുന്നിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് കുരിശുയാത്ര ഉദ്ഘാടനം ചെയ്യും. തകർക്കപ്പെട്ട കുരിശിനു സമീപം കുരിശ് പുനഃസ്ഥാപിക്കുമെന്ന് വികാരി ജനറൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story