Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർഗീയ വിപത്തിനെതിരെ...

വർഗീയ വിപത്തിനെതിരെ ജനങ്ങൾ ജാ​​ഗ്രത പാലിക്കണം ^രാമചന്ദ്രൻ കടന്നപ്പള്ളി

text_fields
bookmark_border
വർഗീയ വിപത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം -രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരം: രാജ്യത്ത് നടമാടുന്ന വർഗീയ വിപത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഡോ. എസ്.വൈ. പ്രിയ, എൻ. രമേശൻനായർ, സുശീല വർഗീസ് തുടങ്ങിയവരെ ജീവകാരുണ്യ പുരസ്കാരം നൽകി ആദരിച്ചു. നിർധന രോഗികൾക്ക് ചികിത്സ ധനസഹായവും ഭക്ഷ്യധാന്യവും മന്ത്രി വിതരണം ചെയ്തു. ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന ചെയർമാൻ പേരൂർക്കട രവി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബബലു നെടുമങ്ങാട്, എം.എസ്.എസ് പ്രസിഡൻറ് അശോകൻ, എ.കെ. നഗർ കൊടുങ്ങാനൂർ പൗരസമിതി പ്രസിഡൻറ് ഇ.കെ. ബാബു, ഹ്യൂമൻ ൈററ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കാവുവിള അൻസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story