Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനപക്ഷ സിവില്‍...

ജനപക്ഷ സിവില്‍ സര്‍വിസിനായി സര്‍വിസ് സംഘടനകള്‍ ഒന്നിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: കേരള അഡ്മിനിേട്രറ്റിവ് സർവിസ് (കെ.എ.എസ്) നടപ്പാക്കിയത് സ്വാഗതാർഹമാണെന്നും ഭാവിതലമുറക്ക് എന്ത് പ്രേയാജനമെന്ന കാര്യം കൂടി പരിഗണിച്ചാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും എൻ.ജി.ഒ യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ, ജോയൻറ് കൗൺസിൽ, എൻ.ജി.ഒ സംഘ് അടക്കം സംഘടനാഭാരവാഹികൾ. അഴിമതിമുക്തമായ സിവിൽ സർവിസ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പൊതു സര്‍വിസ് സംഘടനകള്‍ സംയുക്തമായി ആവിഷ്കരിച്ച പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എ.എസ് നടപ്പാക്കണമെന്ന് നേരത്തേ തന്നെ തങ്ങൾ ആവശ്യപ്പെട്ടിരുന്നതായും ഭാരവാഹികൾ വ്യക്തമാക്കി. ഹാജര്‍നില കുറ്റമറ്റതാക്കല്‍, അഴിമതിക്ക് അറുതി വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജീവനക്കാരുടെ സന്നദ്ധത ഉറപ്പാക്കാന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കും. വിമര്‍ശനങ്ങളുണ്ടാകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം നല്‍കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നത് കാണാതിരിക്കരുതെന്നും ഭാരവാഹികൾ വ്യക്തമാക്കി. കേരള എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കേരള എന്‍.ജി. അസോസിയേഷന്‍ പ്രസിഡൻറ് എന്‍. രവികുമാര്‍, ജോയൻറ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, എന്‍.ജി.ഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ് എ.എം. അബൂബക്കര്‍, എന്‍.ജി.ഇ.എ ജനറല്‍ സെക്രട്ടറി വിനോദ് ബെന്‍സ്, എന്‍.ജി.ഒ സ​െൻറര്‍ ജനറല്‍ സെക്രട്ടറി പനവൂര്‍ നാസര്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എസ്. രഘുലാല്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ പ്രസിഡൻറ് എസ്. അജയന്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് സ​െൻറർ ആന്‍ഡ് ടീച്ചേഴ്‌സ് സ​െൻറർ പ്രസിഡൻറ് ശൂരനാട് ചന്ദ്രശേഖരന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story