Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസന ​പ്രവർത്തനങ്ങൾ...

വികസന ​പ്രവർത്തനങ്ങൾ സ്​തംഭനത്തിൽ ^കെ.സി. ജോസഫ്​

text_fields
bookmark_border
വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിൽ -കെ.സി. ജോസഫ് തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ പദ്ധതി ചെലവ് കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവർത്തനങ്ങൾ പൂർണമായും സ്തംഭനാവസ്ഥയിലാണെന്നും കെ.സി. ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഡിസംബർ 31ന് 70 ശതമാനം പൂർത്തിയാേകണ്ടതാണ്. എന്നാൽ, ഗ്രാമപഞ്ചായത്തുകൾ 34 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 33 ശതമാനവും നഗരസഭകൾ 30.5 ശതമാനവും കോർപറേഷനുകൾ 26.6 ശതമാനവും ജില്ല പഞ്ചായത്തുകൾ 18.1ശതമാനവും മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. സർക്കാറി​െൻറ പദ്ധതി ചെലവ് ലഭ്യമായ കണക്കനുസരിച്ച് 30 ശതമാനത്തിൽ താഴെയാണ്. ഒാഖി ദുരിതബാധിതർക്ക് കേന്ദ്രം കുറഞ്ഞ വിലക്ക് നൽകിയ 3500 ടൺ അരി പോലും ഏറ്റെടുത്തിട്ടില്ലായെന്ന് പറഞ്ഞാൽ ധന വകുപ്പി​െൻറ കെടുകാര്യസ്ഥത എത്ര ഗുരുതരമാണെന്ന് ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story