Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്കപ് മർദനത്തിന്​...

ലോക്കപ് മർദനത്തിന്​ ആസൂത്രണംചെയ്ത പൊലീസുകാരനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിഷേധാത്മകം

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എം പ്രവർത്തകനെ ഹോക്കി സ്റ്റിക് കൊണ്ട് ലോക്കപ്പിൽ മർദിച്ച കേസിൽ സസ്പെൻഷനിലായ പൊലീസുകാരനെ സംരക്ഷിക്കാൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം പ്രതിഷേധാർഹമെന്ന് ഡി.വൈ.എഫ്.ഐ. കുളത്തൂർ കോലത്തുകര താമസിക്കുന്ന രാജീവിനെ (30) മർദിച്ച പൊലീസുകാരൻ മനുവിനെ അന്വേഷണം പൂർത്തിയാകുംമുേമ്പ തിരികെ എടുത്തു. മുഖ്യമന്ത്രിയുടെ അടുക്കൽ പൊലീസുകാരനെതിരെ പരാതികളുണ്ട്. ബന്ധപ്പെട്ട വകുപ്പുമന്ത്രിപോലും അറിയാതെ ഇത്തരത്തിൽ പൊലീസുകാരനെ നിയമിച്ചു. മാത്രമല്ല ഡ്യൂട്ടിക്ക് ഇറക്കാതിരിക്കാൻ അസാധാരണ ഉത്തരവും ഇറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഡി.വൈ.എഫ്.ഐ സഘടിപ്പിക്കുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story