Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാലപ്പുഴ പൊങ്കാല...

മലയാലപ്പുഴ പൊങ്കാല 15ന്​

text_fields
bookmark_border
തിരുവനന്തപുരം: മലയാലപ്പുഴ പൊങ്കാല ഈ മാസം 15ന് നടക്കും. പൊങ്കാലക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീയായതായി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയുടെ ഉദ്ഘാടന കർമം രാവിലെ എട്ടിന് ചലച്ചിത്രതാരം ദേവന്‍ നിര്‍വഹിക്കും. ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര 'ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. യാത്രാസൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍നിന്ന് സ്‌പെഷല്‍ സര്‍വിസ് നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് രാജേഷ് റിഥം, ഭാരവാഹികളായ എം.ജി. ഓമനക്കുട്ടന്‍, ബിജു കിള്ളത്ത് എന്നിവര്‍ പങ്കെടുത്തു. പൊലീസ് നടപടി പ്രതിഷേധാർഹം തിരുവനന്തപുരം: ബാലരാമപുരം അന്തിയൂര്‍ ലൂഥറന്‍ സഭയില്‍ പുതുവത്സര ആരാധന തടസ്സപ്പെടുത്തിയ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ലൂഥറന്‍ ചര്‍ച്ച് കേരള ആര്‍ച് ഡയോസിസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ വിവിധ അതിരൂപതകളിലും തുടര്‍ന്ന് എ.ഡി.ജി.പിയുടെ ഓഫിസ് പടിക്കലും പ്രതിഷേധ ആരാധന നടത്തുമെന്നും ആർച് ബിഷപ് ഡോ.റോബിൻസൺ ഡേവിഡ് ലൂഥർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story