Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വാറി^ക്രഷർ ഉടമകളുടെ...

ക്വാറി^ക്രഷർ ഉടമകളുടെ യോഗം 10ന്

text_fields
bookmark_border
ക്വാറി-ക്രഷർ ഉടമകളുടെ യോഗം 10ന് തിരുവനന്തപുരം: ജില്ലയിലെ ക്വാറി-ക്രഷർ ഉടമകളുടെയും ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം 10ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ ക്വാറി-ക്രഷർ ഉടമകളും ലൈസൻസും മറ്റ് രേഖകളുമായി യോഗത്തിനെത്തണമെന്ന് കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ആരോഗ്യജാഗ്രത: ജില്ലതല ഉദ്ഘാടനം തിരുവനന്തപുരം: 'ആരോഗ്യജാഗ്രത -പകർച്ചവ്യാധികൾക്കെതിരെ' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സന്നദ്ധ പ്രവർത്തകർ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം ലോകത്തിനുതന്നെ മാതൃകയായതെന്ന് മന്ത്രി പറഞ്ഞു. കാർഷിക സംസ്കൃതിയിൽനിന്ന് അകന്നുനിൽക്കാൻ തുടങ്ങിയതുമുതലാണ് കേരളം പകർച്ചവ്യാധികൾക്കടിപ്പെട്ട് തുടങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പള്ളിച്ചൽ പഞ്ചായത്തിലെ പുന്നമൂട്ടിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാറി​െൻറ ഈവർഷത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി മുതൽ ഡിസംബർ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് വിപുലമായ രീതിയിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള കുമാരി, വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശോഭനകുമാരി, ലതകുമാരി, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പള്ളിച്ചൽ സതീഷ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. പ്രീത പി.പി, ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. സ്വപ്ന കുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story