Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right2020 ഓടെ കേരളം...

2020 ഓടെ കേരളം ക്ഷയരോഗ വിമുക്തമാക്കുക ലക്ഷ്യം ^-മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
2020 ഓടെ കേരളം ക്ഷയരോഗ വിമുക്തമാക്കുക ലക്ഷ്യം -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: ക്ഷയരോഗവിമുക്ത കേരളം ലക്ഷ്യമിട്ടുള്ള സംസ്ഥാന ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി വിവരശേഖരണത്തിനുള്ള ഭവനസന്ദർശനത്തിന് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഔദ്യോഗിക വസതിയിലെത്തി ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും കുടുംബത്തി​െൻറ വിവരങ്ങൾ ശേഖരിച്ചാണ് സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്. 2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ക്ഷയരോഗം കണ്ടെത്തിയവർക്ക് ആധുനിക ചികിത്സ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കേരളത്തിലെ എല്ലാ വീടുകളിലും ആശാ വർക്കർമാർ സന്ദർശിച്ചാണ് കുടുംബാംഗങ്ങളുടെ രോഗവിവരങ്ങൾ ശേഖരിക്കുന്നത്. ഇവയിൽനിന്ന് ക്ഷയരോഗ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്തിയാൽ ചികിത്സക്കുള്ള അവസരമൊരുക്കും. ഇത്തരത്തിൽ രോഗനിർമാർജനത്തിനായുള്ള വിപുല കാമ്പയിൻ നടക്കുമ്പോൾ ജനങ്ങളുടെ സഹകരണം പൂർണതോതിൽ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾ നൽകി അതുവഴി രോഗപ്രതിരോധവും ചികിത്സയും ഉറപ്പാക്കുന്നത് ക്ഷയരോഗനിർമാർജന പ്രവർത്തനങ്ങൾ എളുപ്പമാക്കും. ലോകാരോഗ്യസംഘടനയുടെ സഹകരണവും പദ്ധതിക്കുണ്ട്. ഇതിനുപുറമെ, പകർച്ചവ്യാധി വ്യാപനത്തിന് സംസ്ഥാനമാകെ ആരോഗ്യജാഗ്രത ജനകീയ കാമ്പയിൻ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വേളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള ലീലാകുമാരി, ഹേമലത എന്നീ ആശാവർക്കർമാരാണ് ആരോഗ്യമന്ത്രിയുടെ കുടുംബത്തിലെ വിവരശേഖരണം നടത്തിയത്. ചടങ്ങിൽ ലോകാരോഗ്യ സംഘടന കൺസൾട്ടൻറ് ഡോ. ഷിബു ബാലകൃഷ്ണൻ, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഡോ. പി. രാജു, സംസ്ഥാന ടി.ബി ഓഫിസർ ഡോ.എം. സുനിൽകുമാർ, ജില്ല ടി.ബി ഓഫിസർ ഡോ. സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story