Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹിക സുരക്ഷക്ക്​...

സാമൂഹിക സുരക്ഷക്ക്​ ആരോഗ്യ വകുപ്പ്​ ജീവനക്കാർക്ക്​ മുഖ്യപങ്ക്​ ^സി. ദിവാകരൻ എം.എൽ.എ

text_fields
bookmark_border
സാമൂഹിക സുരക്ഷക്ക് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മുഖ്യപങ്ക് -സി. ദിവാകരൻ എം.എൽ.എ തിരുവനന്തപുരം: കേരള ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷ​െൻറ 39ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആരോഗ്യവും സാമൂഹിക സുരക്ഷയും' എന്ന വിഷയത്തിൽ നടന്ന സെമിനാർ സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികൾ നാട്ടിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണെന്നും സർക്കാർ ആശുപത്രികളുടെ ശാക്തീകരണത്തിൽ അടിസ്ഥാന വിഭാഗം ജീവനക്കാർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട് മോഡേററ്ററായിരുന്നു. ഡോ. സജിദ് വിഷയം അവതരിപ്പിച്ചു. സെമിനാറിൽ ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിമാരായ പുലിപ്പാറ സന്തോഷ്, കെ. ഷാനവാസ്ഖാൻ, ജോയൻറ് കൗൺസിൽ നോർത്ത് ജില്ല സെക്രട്ടറി എസ്. ബിനു എന്നിവർ സംസാരിച്ചു. കെ.ജി.എച്ച്.ഇ.എ സംസ്ഥാന പ്രസിഡൻറായി സി.എ. കുമാരിയും സംസ്ഥാന ജനറൽ സെക്രട്ടറി വിളവൂർക്കൽ മോഹനനും ട്രഷററായി ജോസഫ് രാജും ഉൾപ്പെടെ 23 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story