Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിൽപനക്ക്​...

വിൽപനക്ക്​ സൂക്ഷിച്ചിരുന്ന പച്ചക്കറി സാമൂഹികവിരുദ്ധർ തീയിട്ട്​ നശിപ്പിച്ചു

text_fields
bookmark_border
കാട്ടാക്കട: ഊരൂട്ടമ്പലം പൊതുചന്തക്കുള്ളിൽ . ബാലരാമപുരം പച്ചിക്കോട് പുത്തൻവീട്ടിൽ എ. റഹിം വിൽപനക്ക് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന സവാള, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, ചെറുനാരങ്ങ, തക്കാളി, വെണ്ടക്ക, മധുരക്കിഴങ്ങ്, പച്ചക്കറികള്‍ എന്നിവയാണ് കത്തിനശിച്ചത്. രണ്ട് ത്രാസുകളും നശിച്ചതില്‍പെടും. ഇയാൾ ബാലരാമപുരത്തെ മൊത്ത പച്ചക്കറി വ്യാപാരിയിൽനിന്നും കടമായി വാങ്ങുന്ന പച്ചക്കറികളും അനുബന്ധ സാധനങ്ങളും വിൽപന നടത്തി ദിവസവേതനം എടുത്തശേഷം വൈകുന്നേരങ്ങളിൽ പണം കൊണ്ടടക്കുകയാണ് പതിവ്. രണ്ടും മൂന്നും ദിവസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ചാണ് കൊണ്ടുവരാറുള്ളത്. പഞ്ചായത്തിൽനിന്നും കരാർ എടുത്തിട്ടുള്ളയാൾക്ക് ദിവസവും 110 രൂപ കരംനൽകിയാണ് കച്ചവടം ചെയ്യുന്നതെന്ന്‌ റഹിം പറഞ്ഞു. മേൽക്കൂരയില്ലാത്ത, വെറുംനിലത്തിരുന്നാണ് വ്യാപാരം. ബുധനാഴ്ച രാവിലെ അഞ്ചരയോടെ തീയും പുകയും പൊട്ടിത്തെറികളും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story