Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര പൊതുമേഖല...

കേന്ദ്ര പൊതുമേഖല സ്​ഥാപനങ്ങൾ സംരക്ഷിക്കാൻ സർവകക്ഷിയോഗം വിളിക്കണം ^എ.ഐ.റ്റി.യു.സി

text_fields
bookmark_border
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കാൻ സർവകക്ഷിയോഗം വിളിക്കണം -എ.ഐ.റ്റി.യു.സി തിരുവനന്തപുരം: സംസ്ഥാനത്ത് നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സ്വകാര്യവത്കരിക്കാനുമുള്ള കേന്ദ്ര സർക്കാറി​െൻറ നീക്കത്തിനെതിരെ ബഹുജന പ്രതിഷേധവും പ്രക്ഷോഭവും ഉയർന്നുവരണമെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം അഭ്യർഥിച്ചു. ഈനീക്കം പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽനഷ്ടപ്പെടുന്നതോടൊപ്പം സംസ്ഥാനത്തിന് വമ്പിച്ച സാമ്പത്തികനഷ്ടവും ഉണ്ടാകും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ശകതമായി ഇടപെടണമെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചുകൂട്ടണമെന്നും എ.ഐ.റ്റി.യു.സി അഭ്യർഥിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന യോഗത്തിൽ പ്രസിഡൻറ് കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story