Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമേരിക്കൻ വിസ...

അമേരിക്കൻ വിസ നിയമത്തിലെ പുതിയ ഭേദഗതി: രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി

text_fields
bookmark_border
തിരുവനന്തപുരം: അമേരിക്കയുടെ പുതിയ വിദേശ നയത്തി​െൻറ ഭാഗമായി കൊണ്ടുവരുന്ന എച്ച് -1 ബി വിസയുമായി ബന്ധപ്പെട്ട ഭേദഗതികൾ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ മലയാളികൾ ഉൾപ്പെടെ ഇന്ത്യാക്കാരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുയർന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി. അമേരിക്കയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഏഴരലക്ഷത്തോളം ഇന്ത്യാക്കാരെ ഈ തീരുമാനങ്ങൾ ഗുരുതരമായി ബാധിക്കും. ഇന്ത്യയുടെ സമ്പദ്ഘടനയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാറി​െൻറ അടിയന്തര ശ്രദ്ധ പതിയേണ്ടതി​െൻറ ആവശ്യകത ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story