Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലബ്​...

ക്ലബ്​ വാര്‍ഷികാഘോഷത്തി‍െൻറ ഭാഗമായി നിര്‍ധനകുടുംബത്തിന് വീട് നിർമിച്ച് നല്‍കി

text_fields
bookmark_border
കിളിമാനൂര്‍: പനപ്പാംകുന്ന് ഏണസ്റ്റോ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ആറാമത് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ക്ലബി​െൻറ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി നിർമിച്ച വീടി​െൻറ താക്കോലും കൈമാറി. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, അഖിലകേരള വടംവലി, വിവിധ കലാകായിക മത്സരങ്ങള്‍, വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കല്‍, നിരാലംബരായ വൃദ്ധര്‍ക്കും അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കുമുള്ള ധനസഹായ വിതരണം, നിര്‍ധന രോഗികള്‍ക്കുള്ള സഹായധനം കൈമാറല്‍ എന്നിവ ചടങ്ങി​െൻറ ഭാഗമായി നടന്നു. വടംവലി മത്സര ഉദ്ഘാടനം ഡോ എ. സമ്പത്ത് എം.പി നിർവഹിച്ചു. സാംസ്‌കാരിക സമ്മേളന ഉദ്ഘാടനവും വീടി​െൻറ താക്കോല്‍ കൈമാറലും സംസ്ഥാന യുവ ജനകമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം നിർവഹിച്ചു. ആര്‍. അരുണ്‍കൃഷ്ണ അധ്യക്ഷതവഹിച്ചു. കാര്‍ഷിക പ്രതിഭകളെ സി.പി.എം ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രനും, വിശിഷ്ടാതിഥികളെ ആദരിക്കല്‍ ക്ലബ് രക്ഷാധികാരി ടി. സജീവും, യുവജന പ്രതിഭകളെ ആദരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജെ. മാലതിയമ്മയും, വിദ്യാഭ്യാസ പ്രതിഭകളെ ആദരിക്കല്‍ വിദ്യാ എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. ഗോപകുമാറും നിര്‍വഹിച്ചു. എസ്. വിദ്യാനന്ദകുമാര്‍, കെ.ജി. പ്രിന്‍സ്, പുഷ്പമണി, ജിഷ്ണു, ടി.എസ്. നിതീഷ്, അക്ഷയ്, ഭാഗ്യോദയന്‍ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മടവൂര്‍ അനില്‍ സ്വാഗതവും ടി.എസ്. മഹേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story