Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅബൂബക്കർ സിദ്ദീഖിന്​...

അബൂബക്കർ സിദ്ദീഖിന്​ എം.എ. യൂസുഫലി വീട്​ നിർമിച്ചു​നൽകി

text_fields
bookmark_border
തിരുവനന്തപുരം: വെമ്പായം പഞ്ചായത്തിൽ മഞ്ഞപ്പാറ ചായക്കാർ കോണത്തുവീട്ടിൽ അബൂബക്കർ സിദ്ദീഖിന് ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടർ എം.എ. യൂസുഫലി വീട് നിർമിച്ചുനൽകി. ഭാര്യ മരണപ്പെട്ട ഭിന്നശേഷിക്കാരനായ അബൂബക്കർ സിദ്ദീഖ് 80 വയസ്സ് പ്രായമായ വൃദ്ധമാതാവിനോടൊപ്പം കെട്ടുറപ്പില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അബൂബക്കർ സിദ്ദീഖ് കത്ത് മുഖേന ത​െൻറ ദുരവസ്ഥ എം.എ. യൂസുഫലിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് യൂസുഫലി അഞ്ച് സ​െൻറ് സ്ഥലത്ത് 13 ലക്ഷം ചെലവിൽ വീട് നിർമിച്ചുനൽകിയത്. കഴിഞ്ഞ ദിവസം ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദനും ജനറൽ മാനേജർ മുഹമ്മദ് റാഫിയും വീടി​െൻറ താക്കോൽ അബൂബക്കർ സിദ്ദീഖിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story