Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശ്വാസികളെ തടയാനുള്ള...

'വിശ്വാസികളെ തടയാനുള്ള നീക്കത്തിൽനിന്ന്​ അധികൃതർ പിന്തിരിയണമെന്ന്'

text_fields
bookmark_border
വിതുര: ബോണക്കാട് കുരിശുമലയിൽ പ്രാർഥനെക്കത്തുന്ന വിശ്വാസികളെ തടയാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് സി.പി.എം വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എല്ലാവർഷവും ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥന മനസ്സോടെ ബോണക്കാട് കുരിശുമലയിലെത്താറുണ്ട്. ഇത് വർഷങ്ങളായി നടന്നുവരുന്നു. സമാധാനപൂർണമായ ഈ പ്രാർഥന തടയാനാണ് വനം ഉദ്യോഗസ്ഥരുടെ ശ്രമം. മതസ്പർധയും ലഹളയും ലാക്കാക്കി നാടി​െൻറ സമാധാനാന്തരീക്ഷം തകർക്കാൻ നാളുകളായി ചില സാമൂഹികവിരുദ്ധർ ശ്രമിക്കുന്നുണ്ട്. ഇതി​െൻറ ഭാഗമായിട്ടാണ് കുരിശുതകർത്ത സംഭവത്തെ കാണുന്നത്. ഈ കാലാവസ്ഥയിൽ വർഷങ്ങളായി മുടങ്ങാതെ ആചരിക്കുന്ന പ്രാർഥനയാത്ര തടഞ്ഞ് സംഘർഷത്തിന് വഴിെവക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story