Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെന്മല ഡാമിലെ എക്കൽ:...

തെന്മല ഡാമിലെ എക്കൽ: സെഡിമെേൻറഷൻ സർവേ ആരംഭിച്ചു

text_fields
bookmark_border
പുനലൂർ: തെക്കൻ കേരളത്തിലെ പ്രധാന ഡാമായ തെന്മല പരപ്പാർ ഡാമിൽ അടിഞ്ഞ എക്കലി​െൻറ‍യും മറ്റ് അവശിഷ്ടങ്ങളുടെയും അളവ് കണക്കാക്കാൻ സെഡിമെേൻറഷൻ സർവേ ആരംഭിച്ചു. ജലവിഭവ വകുപ്പി​െൻറ പീച്ചിയിലുള്ള കേരള എൻജീനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെഡിമെേൻറഷൻ സംഘമാണ് ചൊവ്വാഴ്ച രാവിലെ ഏഴരമുതൽ പരിശോധന തുടങ്ങിയത്. ആദ്യമായാണ് ഈസംഘം ഈ ഡാമിൽ സർവേെക്കത്തുന്നത്. മഴക്കാലത്ത് ഡാം പെട്ടന്ന് നിറയുകയും വേനലി​െൻറ തുടക്കത്തിൽ വെള്ളം വറ്റുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. ഡാമം നിർമിച്ചിട്ട് അമ്പതോളം വർഷമായിട്ടും അന്നുമുതലുള്ള എക്കലും മറ്റും അടിഞ്ഞിട്ടുണ്ട്. 1992ൽ കിഴക്കൻ മേഖലയിലുണ്ടായ ജലപ്രളയത്തിൽ ഡാമിൽ വൻതോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞിരുന്നു. ഇതുകാരണം വേനൽകാലത്ത് കൃഷിക്കടക്കം വേണ്ടത്ര ജലം കനാലുകളിലൂടെ തുറന്നുവിടാൻ കഴിയുന്നില്ല. ഡാമിലെ എക്കലും മണ്ണും നീക്കംചെയ്ത് സംഭരണശേഷി വീണ്ടെടുക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച സർവേ ആരംഭിക്കുന്നതിന് വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി ഡാം പൂർണ സംഭരണശേഷിയിലെത്തിച്ചിരുന്നു. എന്നാൽ, ശക്തമായ കാറ്റിനെത്തുടർന്ന് തിരയിളക്കം കൂടിയതിനാൽ സർവേ മാറ്റിവെച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ബോട്ടിൽ ഘടിപ്പിച്ച ജി.പി.എസ് വഴി ഡാമി​െൻറ ആഴം കണ്ടെത്തും. പ്രത്യേക സോഫ്റ്റ്വെയറി​െൻറ സഹായത്തോടെ വെള്ളത്തി​െൻറയും എക്കലി​െൻറയും അളവും പരിശോധിക്കും. കൂടാതെ സപ്പോർട്ടം പ്രൊഫൈൽ ഉപയോഗിച്ച് ഏത് ഭാഗത്താണ് എക്കലി​െൻറ അളവ് കൂടുതലെന്നും കണ്ടെത്തും. ഇതി​െൻറ ആഴവും നിർണയിക്കും. ഏത് തരത്തിലുള്ള എക്കലും മണ്ണുമാണെന്ന് കണ്ടെത്താനാകും. 23 സ്ക്വയർ കിലോമീറ്ററാണ് ഡാമി​െൻറ വിസ്തൃതി. മൂന്നുമുതൽ നാലുവരെ നോട്ടിക്കൽ മൈൽ വേഗത്തിൽ ബോട്ട് ചലിപ്പിച്ച് ദിവസവും ഒരു സ്ക്വയർ കിലോമീറ്റർ ദൂരത്തിൽ സർവേ നടത്തും. സർവേ പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി ഡയറക്ടർ ഷിനി പറഞ്ഞു. അസി. ഡയറക്ടർ ശ്രീജിത്ത്, റിസർച് അസി. വി. ഫ്രാൻസി, ഓവർസിയർ ധന്യ, കെ.ഐ.പി ജീവനക്കാരൻ സജീവ് എന്നിവരും സംഘത്തിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story