Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേടര്‍ സമാജം സംസ്ഥാന...

വേടര്‍ സമാജം സംസ്ഥാന നേതാവിനെ മർദിച്ചവരെ പൊലീസ്​ സഹായിക്കുന്നെന്ന്​

text_fields
bookmark_border
കൊല്ലം: വേടര്‍ സമാജം സംസ്ഥാന നേതാവ് പട്ടംതുരുത്ത് ബാബുവിനെ മർദിച്ചവരെ പൊലീസ് സഹായിക്കുകയാണെന്ന് കേരള വേടര്‍ സമാജം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാബുവിനെ മർദിച്ചവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. പട്ടംതുരുത്ത് പേഴുംതുരുത്ത് ക്ഷേത്രത്തിന് സമീപം ഡിസംബർ 25നാണ് ബാബുവിനെ മൂന്നംഗസംഘം ക്രൂരമായി മർദിക്കുകയും ജാതിേപ്പര് വിളിച്ച് ആക്ഷേപിക്കുയും ചെയ്തത്. ഡിസംബർ 25ന് ക്ഷേത്ര സംഘാടകരുടെ ആവശ്യപ്രകാരം പട്ടംതുരുത്ത് ബാബു വേടർ സമുദായക്കാരായ ആറുപേരെ ഭജനപാടാൻ കൊണ്ടുവന്നിരിന്നു. ഭജന നടന്നുകൊണ്ടിരിക്കെ രാത്രി 10.45ഒാടെ ബാബുവിനെ മൂന്നംഗ സംഘം തന്ത്രത്തിൽ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു. ബാബുവി​െൻറ നിലവിളികേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പേഴുംതുരുത്ത് സ്വദേശികളായ ചിക്കു, മനുലാല്‍, സജന്‍ എന്നിവരാണ് മർദിച്ചതെന്ന് കാട്ടി കിഴക്കേകല്ലട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വേടര്‍ സമാജം സംസ്ഥാന വൈസ് പ്രസിഡൻറ് ശിവദാസൻ പെരുമ്പുഴ, ജനറൽ സെക്രട്ടറി അജിത രാജേഷ്, ജില്ല പ്രസിഡൻറ് കുട്ടപ്പൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story