Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം^ചെ​േങ്കാട്ട...

കൊല്ലം^ചെ​േങ്കാട്ട റെയിൽവേ ലൈൻ: ഉറപ്പ്​ ലംഘിച്ചതിനെതിരെ കൊടിക്കുന്നിൽ സുരേഷ്​ എം.പി

text_fields
bookmark_border
കൊല്ലം-ചെേങ്കാട്ട റെയിൽവേ ലൈൻ: ഉറപ്പ് ലംഘിച്ചതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി കൊല്ലം: ജനുവരി ആദ്യവാരം മുതൽ കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി ചെന്നൈയിലേക്കും മധുര, തിരുനെൽവേലി ഭാഗങ്ങളിലേക്കും െട്രയിൻ ഓടിക്കുമെന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഷേധിച്ചു. പ്രവൃത്തി പൂർത്തിയാക്കാതെ യാത്രക്കാരെ കബളിപ്പിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ നടപടി അന്യായവും അനീതിയുമാണെന്ന് എം.പി പ്രസ്താവനയിൽ പറഞ്ഞു. കൊല്ലം--ചെങ്കോട്ട റെയിൽവേ ലൈനി​െൻറ േബ്രാഡ്ഗേജ് പ്രവൃത്തി ഉടൻ പൂർത്തിയാക്കി െട്രയിനുകൾ ഓടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 10ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് മുന്നിൽ താൻ 24 മണിക്കൂർ ഉപവാസസമരം നടത്തിയപ്പോഴാണ് േബ്രാഡ്ഗേജി​െൻറ നിർമാണചുമതലയുള്ള ചീഫ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, നിർമാണ ഉദ്യോഗസ്ഥർ എന്നിവർ നേരിെട്ടത്തി ജനുവരി ആദ്യവാരം സർവിസ് തുടങ്ങുമെന്ന് ഉറപ്പുനൽകിയത്. റെയിൽവേ മന്ത്രിയേയും റെയിൽവേ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരെയും പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.പിമാരേയും പറഞ്ഞ് പറ്റിച്ച് നിർമാണം അനന്തമായി നീട്ടുന്ന റെയിൽവേയുടെ നടപടി അംഗീകരിക്കാനാകില്ല. കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തിയത് രാഷ്ട്രീയേപ്രരിതമാണെന്ന് പറഞ്ഞ് ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാർ ജനങ്ങളുടെ മുന്നിൽ അപഹാസ്യരായെന്നും എം.പി പറഞ്ഞു. 12ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ മധുരയിൽ വിളിച്ചുചേർത്ത എം.പിമാരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ശക്തമായി പ്രതിഷേധിക്കും. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കുമെതിരെ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, മെംബർ എൻജിനീയർ എന്നിവരുടെ മുന്നിൽ പരാതി ഉന്നയിക്കുമെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story