Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിയുള്ള...

ഭിന്നശേഷിയുള്ള കുട്ടികൾക്കാവശ്യം േപ്രാത്സാഹനവും അവസരങ്ങളും ^എം. മുകേഷ് എം.എൽ.എ

text_fields
bookmark_border
ഭിന്നശേഷിയുള്ള കുട്ടികൾക്കാവശ്യം േപ്രാത്സാഹനവും അവസരങ്ങളും -എം. മുകേഷ് എം.എൽ.എ കൊല്ലം: ഭിന്നശേഷിയുള്ള കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തി അവർക്ക് േപ്രാത്സാഹനവും അവസരങ്ങളും നൽകുന്നതുവഴി അവരെ പലമേഖലകളിലും മുൻനിരയിലെത്തിക്കാനാകുമെന്ന് എം. മുകേഷ് എം.എൽ.എ. ഗവ. ഗേൾസ് ഹൈസ്കൂളിൽ കുടുംബശ്രീ ബഡ്സ് സ്കൂൾ ജില്ലതല കലോത്സവം 'സാരംഗ് 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ കൊല്ലം ജില്ല മിഷൻ കോഓഡിനേറ്റർ എ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. കവി കരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി. ജില്ല മിഷൻ അസി. കോഓഡിനേറ്റർ വി.ആർ. അജു, േപ്രാഗ്രാം മാനേജർ ആർ. വിജയ്കൃഷ്ണൻ, കോ-ഓഡിനേറ്റർമാരായ സബൂറാ ബീവി, മുഹമ്മദ് അൻസർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 15 ബഡ്സ്, ബി.ആർ.സി സ്കൂളുകളിൽനിന്നുള്ള 270 വിദ്യാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ 19 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story