Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിക്‌ടോറിയ...

വിക്‌ടോറിയ ആശുപത്രിയുടെ നവീകരണത്തിന്​ എല്ലാശ്രമങ്ങളും നടത്തും ^മന്ത്രി

text_fields
bookmark_border
വിക്‌ടോറിയ ആശുപത്രിയുടെ നവീകരണത്തിന് എല്ലാശ്രമങ്ങളും നടത്തും -മന്ത്രി കൊല്ലം: ഗവ. വിക്‌ടോറിയ ആശുപത്രിയുടെ നവീകരണത്തിന് എല്ലാശ്രമങ്ങളും നടത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മൊബൈൽ ഇൻറർവെൻഷൻ യൂനിറ്റി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ആശുപത്രി കവാടം ദേശീയപാതയിൽനിന്ന് തുറക്കുന്ന രീതിയിലുള്ള ഏഴ് നിലയുള്ള സൂപ്പർ സ്‌പെഷാലിറ്റി സമുച്ചയം ഉൾപ്പെെട എഴുപതോളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വികസന കാമ്പയിൻ പത്രിക ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവശങ്കരപ്പിള്ള മന്ത്രിക്ക് കൈമാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, സെല്ലുലാർ ഫ്ലോർ പാർക്കിങ്, കീൾഹോൾ സ​െൻറർ, അണുമുക്‌ത കേന്ദ്രങ്ങൾ, ഗൈനക്കോളജി- പീഡിയാട്രിക് -പാലിയേറ്റിവ് കെയർ- ഓംഗോളജി വിഭാഗങ്ങൾ, സ്‌പെഷാലിറ്റി ഒ.പികൾ, നവീനമായ പേവാർഡ് തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story