Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഗോള കേരളീയ...

ആഗോള കേരളീയ മാധ്യമസംഗമം കൊല്ലത്ത്

text_fields
bookmark_border
കൊല്ലം: ലോക കേരളസഭക്ക് മുന്നോടിയായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ സംഘടിപ്പിക്കുന്ന ആഗോള കേരളീയ മാധ്യമസംഗമം അഞ്ചിന് കൊല്ലം ബീച്ച് ഹോട്ടലില്‍ നടക്കും. സംഗമത്തില്‍ അമേരിക്കയില്‍നിന്ന് 15 പ്രതിനിധികള്‍ സംബന്ധിക്കും. യു.കെ, ആസ്‌ട്രേലിയ, ഗള്‍ഫ് നാടുകള്‍, ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാധ്യമ പ്രതിനിധികളും പങ്കെടുക്കും. നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം പ്രസ്‌ക്ലബ് എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോക കേരളസഭയുടെ രൂപവത്കരണ സമ്മേളനത്തിന് പ്രവാസി മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉച്ചക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ പ്രസ്‌ക്ലബ്, കേരള മീഡിയ അക്കാദമിയിലെ സമര്‍ഥരായ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ബുധനാഴ്ച മുതല്‍ അഞ്ചുവരെ കൊല്ലം പ്രസ്‌ക്ലബ് മൈതാനിയില്‍ ഫോട്ടോ- കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, പ്രസ്‌ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു, മീഡിയ അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story