Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൺറോതുരുത്തിലെ...

മൺറോതുരുത്തിലെ ജലനൗകകൾ: വിനോദ സഞ്ചാരവകുപ്പ് നിയമം കർശനമാക്കുന്നു

text_fields
bookmark_border
കുണ്ടറ: അനുദിനം വിനോദസഞ്ചാരികൾ വർധിച്ചുവരുന്ന മൺറോതുരുത്തിൽ കാണികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവകുപ്പ് നിയമങ്ങൾ കർശനമാക്കുന്നു. മൺറോതുരുത്തി​െൻറ പച്ചപ്പിനൊപ്പം കണ്ണിനും കരളിലും ആനന്ദം പകരുന്നത് ജലയാത്ര കൂടിയാണ്. കാഴ്ചക്കാരുടെ എണ്ണം വർധിച്ചതോടെ ഇവരെ ജലയാത്രക്ക് കൂട്ടിക്കൊണ്ടു പോകുന്ന വള്ളങ്ങളുടെ എണ്ണവും വർധിച്ചു. ഇതോടെ ചെറുവള്ളങ്ങൾ ഒരു മാനദണ്ഡവും പാലിക്കാതെയാണ് സഞ്ചാരികളുമായി യാത്ര ചെയ്യുന്നത്. വള്ളങ്ങളിൽ മേൽക്കൂരകൾ കെട്ടുന്നതോടെ ഇതു ശിക്കാരിവള്ളങ്ങളുമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതി പലതവണ വള്ളം ഉടമകളെ വിളിച്ച് നിലവിലുള്ള അപകടകരമായ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രശ്നം ഗൗരവമായി കണ്ട് വള്ളങ്ങൾ നിയമവ്യവസ്ഥകൾ പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, വള്ളം ഉടമകൾ ഇത് ഗൗരവത്തിലെടുക്കുന്നില്ല. നിലവിൽ മുപ്പതോളം വള്ളങ്ങൾ ഇവിടെ യാത്രക്കാരുമായി ജലപ്പരപ്പിലുണ്ടെങ്കിലും ഇതിൽ നാലെണ്ണത്തിന് മാത്രമാണ് തുറമുഖവകുപ്പി​െൻറയും ടൂറിസം വകുപ്പി​െൻറയും ലൈസൻസുള്ളത്. മറ്റു വള്ളങ്ങളെല്ലാം അനധികൃതമായി പ്രവർത്തിക്കുന്നവയാണ്. ലൈസൻസ് നേടിയാൽ എല്ലാ വർഷവും ലൈസൻസ് പുതുക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കുകയും വേണം. എന്നാൽ, വസ്തുപണയം വെച്ചും മറ്റം ഇത്തരം വള്ളങ്ങൾ നീറ്റിലിറക്കിയവർ വിഷമത്തിലുമാണ്. ഇത്തരക്കാരോട് അനുഭാവമുണ്ടെങ്കിലും നിയമനടപടി ഒഴിവാക്കിയാൽ അപകടമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story