Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്​ലിം സംഘടനാ ഏകോപന ...

മുസ്​ലിം സംഘടനാ ഏകോപന സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കൊല്ലം: വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിൽ . കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയെ ചെയർമാനായും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. എം. അൻസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് തടിക്കാട് സഈദ് ഫൈസി (സമസ്ത), കെ.പി. മുഹമ്മദ് (ജമാഅത്ത് ഫെഡറേഷൻ), സൈനുദീൻകോയ (ജമാഅത്തെ ഇസ്ലാമി), നൗഫൽ സലാം (കെ.എൻ.എം), കോഞ്ചേരിൽ ഷംസുദീൻ (എം.ഇ.എസ്), എം.എ. സമദ് (മെക്ക), പാങ്ങോട് ഖമറുദ്ദീൻ മൗലവി (ലജ്നത്തുൽ മുഅല്ലിമീൻ), വരവിള നവാസ് (മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു. കണ്ണനല്ലൂർ നിസാമുദ്ദീൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story