Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാർ-^പേപ്പാറ-...

നെയ്യാർ-^പേപ്പാറ- അഗസ്​ത്യവനമേഖലയിൽ മാവോവാദികൾ താവളമുറപ്പിച്ചതായി സൂചന

text_fields
bookmark_border
നെയ്യാർ--പേപ്പാറ- അഗസ്ത്യവനമേഖലയിൽ മാവോവാദികൾ താവളമുറപ്പിച്ചതായി സൂചന ശെന്തുരിണി റോസ്മല സെക്ഷനിലെ പട്ടകുളം ക്യാമ്പ് ഷെഡിന് സമീപത്തുനിന്ന് ബാഗ്, വസ്ത്രങ്ങൾ എന്നിവ വനം വകുപ്പി​െൻറ ഇൻറലിജൻസ് വിഭാഗം കണ്ടതോടെയാണ് മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ചത് കാട്ടാക്കട: നെയ്യാർ--പേപ്പാറ--അഗസ്ത്യവനമേഖലയിൽ മാവോവാദികൾ താവളമുറപ്പിച്ചതായി സൂചന. തമിഴ്നാടി​െൻറ അതിർത്തി പങ്കിടുന്ന അരശി എസ്റ്റേറ്റിലെ ലയങ്ങളിൽ ഉൾപ്പെടെ മാവോവാദികൾ തമ്പടിക്കുന്നതായാണ് വിവരം. ശെന്തുരിണി റോസ്മല സെക്ഷനിലെ പട്ടകുളം ക്യാമ്പ് ഷെഡിന് സമീപത്തുനിന്നും ബാഗ്, വസ്ത്രങ്ങൾ എന്നിവ വനം വകുപ്പി​െൻറ ഇൻറലിജൻസ് വിഭാഗം കണ്ടതോടെയാണ് ഇവിടെ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ചത്. ഉൾവനത്തിൽ ക്യാമ്പ് ഷെഡിന് സമീപം ബാഗുകളും വസ്ത്രങ്ങളും മാവോവാദികളല്ലാതെ ഉപേക്ഷിക്കില്ലെന്നും അവരുടെ സാന്നിധ്യം അറിയിക്കുന്നതിനായി ചെയ്തതാകാമെന്നുമാണ് കരുതുന്നത്. വനംകൊള്ളക്കാരോ മോഷ്ടാക്കളെ വൈഡൂര്യ ഖനനക്കാരോ ഒരിക്കലും ഇത്തരത്തിൽ വസ്ത്രങ്ങളും ബാഗുകളും ഉപേക്ഷിക്കില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. നെയ്യാർ-പേപ്പാറ-അഗസ്ത്യവനമേഖലയിലെ ആദിവാസി ഉൗരുകളിൽ മാവോവാദികൾ വന്നുപോകുന്നതായും തമ്പടിക്കുന്നതായും നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഉൾവനമേഖലയായതിനാൽ പുറംനാട്ടുകാർക്കും വനപാലകർക്കും എത്തിപ്പെടുക പ്രയാസമാണ്. മാത്രമല്ല, മലമുകളിൽ സാന്നിധ്യമുറപ്പിച്ചിട്ടുള്ള മാവോവാദികൾക്ക് തിരച്ചിലിനെത്തുന്നവരുടെ നീക്കങ്ങൾ നേരത്തെ അറിയാനും കഴിയുമത്രെ. തമിഴ്നാട് അതിർത്തി പങ്കിടുന്ന വരയാട്ടുമുടി, മകിളി, തലമുടി, അപ്പർകോതയാർ എന്നിവിടങ്ങളിൽ മാവോവാദികൾ താവളമുറപ്പിച്ചിട്ടുണ്ട്. ഇവരുടെ നിരീക്ഷണങ്ങൾക്കായി ആദിവാസികളുടെ സഹായവും തേടുന്നുണ്ട്. എന്നാൽ, ഇവിടത്തെ ആദിവാസികൾ മാവോവാദികളുമായി അടുപ്പം സ്ഥാപിച്ചതായാണ് നിഗമനം. ആനനിരത്തി വഴി തമിഴ്നാട് വനത്തിലും കേരളത്തിലെ വനത്തിലും എത്താൻ വളരെ എളുപ്പമാണ്. അഗസ്ത്യാർകൂട തീർഥാടന കാലമായതിനാൽ വനത്തിനുള്ളിൽ കൂടുതൽ പേർ എത്തുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന് മുണ്ടൻതുറൈ വഴിയും അഗസ്ത്യാർ കൂടത്തിലെത്തുന്നുണ്ട്. ഇവർക്കൊപ്പം മാവോവാദികളുണ്ടോ എന്ന സംശയവും ശക്തമാണ്. മാവോവാദികളുടെ സാന്നിധ്യം അഗസ്ത്യാർകൂട തീർഥാടനത്തിനെത്തുന്നവർക്ക് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. വനത്തിനുള്ളിൽ പോകുന്നതിനും സെറ്റിൽമ​െൻറുകളിൽ പ്രവേശിക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വനത്തിനുള്ളിലെ പല കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ജെ.ആർ. അനി, ഇൻറലിജൻസ് സി.എഫ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം തിരച്ചിൽ നടത്തിരുന്നു. തമിഴ്നാട്ടിലെ അരശി എസ്റ്റേറ്റിൽനിന്ന് കുറഞ്ഞ സമയം കൊണ്ട് നെയ്യാർ വനത്തിലെ പല സെറ്റിൽമ​െൻറുകളിലും എത്താനാകും. അതുകൊണ്ടു തന്നെ അരശി എസ്റ്റേറ്റിലെ ലയങ്ങളിൽ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെയും സർട്ടിഫിക്കറ്റുകൾ നൽകാത്ത ഉദ്യോഗസ്ഥരെയുമൊക്കെ കാണാമെന്നും പറഞ്ഞ് ആദിവാസികളെ കൈയിലെടുക്കാനായി ഒരു സംഘം വളരെ മുമ്പേ വനത്തിൽ താവളമുറപ്പിച്ചിരുന്നതായി നേരത്തേ തന്നെ ആദിവാസികൾ പറഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story