Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ്ലാറ്റിൽനിന്ന് ആറുപവൻ ...

ഫ്ലാറ്റിൽനിന്ന് ആറുപവൻ മോഷ്​ടിച്ച സ്ത്രീ പിടിയിൽ

text_fields
bookmark_border
പേരൂർക്കട: . പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിൽ പൊയ്കവിള വീട്ടിൽ നന്ദിനി എന്ന നളിനിയാണ് (58) അറസ്റ്റിലായത്. കവടിയാർ നർമദയിെല ഒരു സ്വകാര്യ ഫ്ലാറ്റിൽ എച്ച് -8ലെ ജോലിക്കാരിയായിരുന്നു ഇവർ. ഇവിടെനിന്ന് രണ്ടു ജോടി കമ്മൽ, രണ്ടു മാല എന്നിവ ഉള്‍പ്പെടെ ആറുപവൻ മോഷ് ടിക്കുകയായിരുന്നു. ഫ്ലാറ്റില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കാണാതാവുകയും നളിനി ഏറെദിവസം ജോലിക്ക് എത്താതിരുന്നതും സംശയത്തിന് ഇടയാക്കുകയായിരുന്നു. അന്വേഷണത്തിൽ മാല അമ്പലംമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെക്കുകയും കമ്മൽ വീട്ടില്‍ സൂക്ഷിച്ചതായും കണ്ടെത്തി. സി.െഎ സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം എസ്.െഎ ശ്രീകുമാർ, ഉദയകുമാർ, ജൂനിയർ എസ്.ഐ ജയകുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story