Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശലഭമേള സമാപിച്ചു

ശലഭമേള സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹികമാറ്റത്തിനും പുരോഗതിക്കും പുതിയതലമുറയാണ് നേതൃത്വംനൽകേണ്ടതെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. ശലഭമേളയുടെ സമാപനസമ്മേളനവും സമ്മാനദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജോർജ് ഒാണക്കൂറിന് ഗുരവന്ദനം അർപ്പിച്ചാണ് ഇത്തവണ ശലഭമേള സമാപിച്ചത്. കെ. മുരളീധരൻ എം.എൽ.എ ഡോ. ജോർജ് ഒാണക്കൂറിന് പൊന്നാടയണിയിച്ച് ഉപഹാരംനൽകി. ചെറിയാൻ ഫിലിപ് മംഗളപത്രം നൽകി. ഏറ്റവുംകൂടുതൽ പോയൻറ് നേടിയ സ്കൂളിനുള്ള കെ. കരുണാകരൻ മെമ്മോറിയൽ ജന്മശതാബ്ദി എവർറോളിങ് ട്രോഫി വഴുതക്കാട് ചിന്മയ വിദ്യാലയത്തിന് നൽകി. അഞ്ചുവിഭാഗങ്ങളിലായി നടന്ന കലാമത്സരങ്ങളിൽ ഏറ്റവുംകൂടുതൽ പോയൻറ് വാങ്ങിയ ആൺകുട്ടികൾക്ക് ശലഭരാജ്, പെൺകുട്ടികൾക്ക് ശലഭറാണി പട്ടം നൽകി ആദരിച്ചു. ദേശീയബാലതരംഗം പ്രസിഡൻറ് കുമാരി ശലഭ അധ്യക്ഷത വഹിച്ചു. ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ്, ഡി. അനിൽകുമാർ, ചാലസുധാകരൻ, മോളി അജിത്, കടകംപള്ളി ഹരിദാസ്, കെ.വി. ജോൺസൺ, ജഗതമയൻ ചന്ദ്രപുരി, അമൽജിത്, സുധീർ, സി.ആർ. അഭിരാമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story