Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ബസുകൾക്ക്​...

സ്വകാര്യ ബസുകൾക്ക്​ ഏകീകൃതനിറം; അജണ്ട വീണ്ടും എസ്​.ടി.എ പരിഗണനയിൽ

text_fields
bookmark_border
കൊല്ലം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഏകീകൃതനിറം നൽകാനുള്ള അജണ്ട മൂന്നാംവട്ടവും എസ്.ടി.എ (സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി) പരിഗണിക്കുന്നു. ബസ് ഉടമകളുടെ സംഘടനകേളാട് നിറം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ എസ്.ടി.എ ആവശ്യെപ്പട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിഷയം ഇൗമാസം നാലിന് ചേരുന്ന യോഗം പരിഗണിക്കുക. കഴിഞ്ഞ ജൂൺ 14ന് ചേർന്ന എസ്.ടി.എ യോഗത്തിൽ ഏകീകൃതനിറം സംബന്ധിച്ച് ചർച്ച വന്നെങ്കിലും ബസുടമ സംഘടനകൾ നിറം നിർണയിച്ച് അതോറിറ്റിയെ വിവരം അറിയിച്ചിരുന്നില്ല. സിറ്റി, ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് വെവ്വേറെ നിറമാവും സംസ്ഥാനാടിസ്ഥാനത്തിൽ നൽകുക. നിലവിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം നഗരങ്ങളിൽ സിറ്റി സർവിസുകൾക്ക് ഏകീകൃത നിറമുണ്ട്്. നിറങ്ങൾ ഏതൊക്കെയെന്ന് ധാരണയായാൽ ഒരുവർഷത്തിനം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പൂർണമായും ഏകീകൃത നിറത്തിലേക്ക് മാറും. ഒരുമിച്ചുള്ള മാറ്റത്തിന് പ്രയോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഫിറ്റ്നസ് ടെസ്റ്റി​െൻറ സമയത്താവും ഒാരോ ബസും നിശ്ചിതനിറത്തിലേക്ക് മാറ്റുക. വിദേശികൾക്കും ഇതര സംസ്ഥാനക്കാർക്കുമടക്കം ബസുകൾ പെെട്ടന്ന് തിരിച്ചറിയുന്നതിന് ഗുണകരമാവുമെന്നതാണ് ഏകീകൃതനിറം വരുന്നതി​െൻറ പ്രധാനനേട്ടം. ബസുകൾക്ക് ബഹുവർണം നൽകാൻ വൻതുക മുടക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഏകീകൃതനിറം ഗുണകരമാവും. കെ.എസ്.ആർ.ടി.സി മാതൃകയിൽ സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറമെന്ന നിർദേശം തങ്ങൾ നേരേത്ത തന്നെ മുന്നോട്ടുെവച്ചിരുന്നതാണെന്ന് ഒാൾ കേരള പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. വരുന്ന എസ്.ടി.എ യോഗത്തിൽ ഇതിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്. ഷാജിലാൽ
Show Full Article
TAGS:LOCAL NEWS 
Next Story