Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെറ്ററിനറി...

വെറ്ററിനറി സർവകലാശാലയുടെ തൊഴിലധിഷ്​ഠിത കോഴ്​സിന്​ അംഗീകാരം നൽകാതെ പി.എസ്​.സി

text_fields
bookmark_border
കൊല്ലം: തൃശൂരിലെ കേരള വെറ്ററിനറി സർവകലാശാലയുടെ തൊഴിലധിഷ്ഠിത കോഴ്സായ ഡിപ്ലോമ ഇൻ െഡയറി സയൻസിന് പി.എസ്.സി അംഗീകാരം നൽകുന്നില്ല. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട നിരവധി തസ്തികകൾക്ക് അനുയോജ്യമായ സാേങ്കതിക പഠനമാണ് ദ്വിവത്സര കോഴ്സായ ഡിപ്ലോമ ഇൻ െഡയറി സയൻസിനുള്ളത്. വെറ്ററിനറി ആൻഡ് സയൻസ് യൂനിവേഴ്സിറ്റി ആറു വർഷമായി നടത്തുന്ന കോഴ്സാണിത്. ക്ഷീര വികസന വകുപ്പിന് കീഴിലുള്ള െഡയറി ഫാം ഇൻസെക്ടർ (ഡി.എഫ്.െഎ), കെ.സി.എം.എം.എഫിന് കീഴിലുള്ള മിൽമ പ്ലാൻറുകളിലെ ടെക്നിക്കൽ സൂപ്രണ്ട്, പ്രോക്കുമ​െൻറർ മാനേജർ, ക്വാളിറ്റി കൺട്രോളർ ഒാഫിസർ, െഡയറി കെമിസ്റ്റ്, െഡയറി മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, പ്ലാൻറ് ഒാപറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അനുയോജ്യമാണ് െഡയറി സയൻസ് കോഴ്സ്. െഡയറി ഫാം ഇൻെസക്ടർ എന്ന സാേങ്കതിക പ്രാധാന്യമുള്ള തസ്തികയിൽ പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യത ഏതെങ്കിലും ഡിഗ്രിയാണ്. ചരിത്രവും സാമ്പത്തിക ശാസ്ത്രവും പഠിച്ചവരെ വരെയാണ് സാേങ്കതിക പരിജ്ഞാനം വേണ്ട ഇൗ തസ്തികയിൽ നിയമിക്കുന്നത്. മറ്റ് ചില തസ്തികകളിലും ഇതാണ് സ്ഥിതി. ഇവർക്ക് പ്രമോഷൻ ലഭിക്കണമെങ്കിൽ ഡിപ്ലോമ ഇൻ െഡയറി സയൻസ് കോഴ്സ് ഡെപ്യൂേട്ടഷനിൽ ചെയ്യണമെന്ന് നിർബന്ധമാണ്. അപേക്ഷ ക്ഷണിക്കുേമ്പാഴേ െഡയറി സയൻസ് പാസായവരെ മാത്രം വിളിച്ചാൽ നിയമനം കഴിഞ്ഞ് ഡെപ്യൂേട്ടഷനിൽ പഠനത്തിന് അയക്കുന്നതുകൊണ്ട് ഒാരോ ആൾക്കും നൽകേണ്ടിവരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ അധികച്ചെലവ് സർക്കാറിന് ഒഴിവാക്കാനുമാകുമെന്ന് ഇൗ കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കോഴ്സ് പഠിച്ചവരെ നിയമിക്കുന്നത് പൊതുജനങ്ങൾക്ക് ഫലപ്രദമായ സേവനം ലഭിക്കാനും സഹായിക്കും. ഡി.എഫ്.െഎ തസ്തികകളിലേക്ക് അടിസ്ഥാനയോഗ്യത സയൻസ് ആക്കണമെന്ന് കാട്ടി സർക്കാറിന് പല തവണ റിപ്പോർട്ട് നൽകിയിട്ടുെണ്ടങ്കിലും അതിൽ നടപടിയുണ്ടായിട്ടിെല്ലന്ന് വെറ്ററിനറി സർവകലാശാല അധികൃതർ പറയുന്നു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് സെക്രട്ടറിമാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. അവർ അത് പരിഗണിക്കുന്നിെല്ലന്നാണ് വിദ്യാർഥികൾ പറയുന്നത്. സർക്കാർ തീരുമാനമെടുത്ത് പി.എസ്.സി നിയമനങ്ങൾക്കുള്ള സ്പെഷൽ റൂൾസിൽ ഉൾപ്പെടുത്തി നൽകിയാൽ പി.എസ്.സിക്ക് അതനുസരിച്ചുള്ള നോട്ടിഫിക്കേഷനുകൾ നടത്താനാവുമെന്ന് പി.എസ്.സി മുൻ ചെയർമാൻ പി. ഗംഗാധരക്കുറുപ്പ് 'മാധ്യമ'ത്തോട് പറഞ്ഞു. ഏതെല്ലാം തസ്തികകൾക്ക് ഏത് കോഴ്സ് യോഗ്യതയാക്കണമെന്ന് നിശ്ചയിക്കേണ്ടത് സർക്കാറാണ്. അതനുസരിച്ചാണ് പി.എസ്.സി പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story