Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യ പ്ലാൻറ്...

മാലിന്യ പ്ലാൻറ് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കും ^വനംവകുപ്പ്

text_fields
bookmark_border
മാലിന്യ പ്ലാൻറ് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കും -വനംവകുപ്പ് തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) പാലോട്ട് സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ പ്ലാൻറ് വനമേഖലയിലെ പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് വനംവകുപ്പ്. ഇതു വന്യജീവികൾക്ക് ഭീഷണിയാണെന്നാണ് തിരുവനന്തപുരം ഡി.എഫ്.ഒ ഡി. രതീഷി​െൻറ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അനുമതി നൽകരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഡി.എഫ്.ഒ ആവശ്യപ്പെട്ടു. പ്ലാൻറ് സ്ഥാപിക്കുന്നതിൽ ആക്ഷേപമുള്ളവർ വിവരം അറിയിക്കണമെന്ന് പരസ്യം നൽകിയിരുന്നു. സ്ഥലപരിശോധന നടത്തി കത്ത് തയാറാക്കാൻ ഡി.എഫ്.ഒ കുളത്തൂപ്പൂഴ റേഞ്ച് ഓഫിസർ എസ്. ജലീലിനോട് ആവശ്യപ്പെട്ടു. രണ്ടു ചെറിയ അരുവികൾ ഒഴുകുന്ന, ഈറ്റക്കാടുകളുള്ള, മൂന്നുവശവും സംരക്ഷിത വനമേഖലയാൽ ചുറ്റപ്പെട്ട സ്ഥലമാണിതെന്ന് കണ്ടെത്തി. പദ്ധതി മൂലം പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്നും വാമനപുരം ആറ്റിലെ കുടിവെള്ളം മലിനമാകുമെന്നും റിപ്പോർട്ടിലുണ്ട്. പാലോട് ഇലവുപാലം ഓട് ചുട്ട പടുക്ക എന്ന സ്ഥലത്ത് ഉള്‍വനത്തിലാണ് ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ് ) എന്ന സ്ഥാപനം പ്ലാൻറിന് അനുമതി തേടിയത്. ഏഴര ഏക്കർ സ്ഥലമാണ് വാങ്ങിയത്. അതിൽ ഒരേക്കർമാത്രം നിർമാണത്തിന് ഉപയോഗിക്കുമെന്നും ബാക്കി സ്ഥലം വനമായി നിലനിർത്തുമെന്നുമായിരുന്നു വിശദീകരണം. എന്നാൽ, വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിനും ജീവനും പ്ലാൻറ് ഭീഷണിയാകുമെന്നും പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഗുരുതര നാശമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 200 മീറ്റർ അകലെയാണ് താന്നിമൂട് ആദിവാസി ആവാസകേന്ദ്രം. വനംവകുപ്പി​െൻറ അനുമതിയില്ലാതെ വനഭൂമിക്കടുത്ത് പ്ലാൻറ് സ്ഥാപിക്കാൻ കഴിയില്ലെന്ന് ഡി.എഫ്.ഒ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story