Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യ പ്ലാൻറ്...

മാലിന്യ പ്ലാൻറ് സ്​ഥാപിക്കാനൊരുങ്ങുന്നത്​ അത്യപൂർവ ചതുപ്പിൽ

text_fields
bookmark_border
തിരുവനന്തപുരം: ഐ.എം.എ മാലിന്യ പ്ലാൻറ് സ്ഥാപിക്കാനൊരുങ്ങുന്നത് പശ്ചിമഘട്ട വനമേഖലയിലെ അത്യപൂര്‍വ സസ്യാവരണമായ മിറിസ്റ്റിക്ക ചതുപ്പിന് സമീപം. 15 മുതല്‍ 30 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന തലപ്പ് വിസ്തൃതിയുള്ള നിത്യഹരിതസസ്യങ്ങളാണ് ഇത്തരം ചതുപ്പുകളില്‍ കാണപ്പെടുന്നത്. ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇവയുടെ പ്രത്യേകത. വേരുകളിലൂടെയാണ് ശ്വസനപ്രക്രിയ നടക്കുന്നത്. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് ഇൗ ചതുപ്പുകള്‍. ഇരവികുളം നാഷനല്‍ പാര്‍ക്കില്‍ ഉള്ളതിനെക്കാള്‍ വരയാടുകളെ കണ്ടെത്തിയിട്ടുള്ള വരയാട്ടുമുടിയുടെ താഴ്‌വാരത്താണ് ഈ ചതുപ്പ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ചതുപ്പ് കാണപ്പെടുന്നത് പെരിങ്ങമ്മല പഞ്ചായത്തിലാണ്. ഈ പഞ്ചായത്തിലെ ൈജവ വൈവിധ്യ മാനേജ്‌മ​െൻറ് സമിതിയെപ്പോലും അറിയിക്കാതെയാണ് പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പശ്ചിമഘട്ടത്തിലെ 39 സ്ഥലങ്ങളില്‍ ഒന്നാണ് പാലോട്. ലോകത്തെതന്നെ എട്ടു ജൈവവൈവിധ്യ തീവ്രസ്ഥാനങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ഔഷധസസ്യങ്ങളുടെ കലവറയായ ഈ പ്രദേശത്ത് കാണുന്ന മിക്ക സസ്യയിനങ്ങളും അപൂര്‍വങ്ങളോ വംശനാശഭീഷണി നേരിടുന്നവയോ ആണ്. ആനകള്‍ ധാരാളമായി കാണപ്പെടുന്നു. അവയുടെ പ്രജനനകേന്ദ്രം കൂടിയാണ് ഈ പ്രദേശം. തട്ടേക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപൂര്‍വ പക്ഷികളെ കണ്ടെത്താന്‍ കഴിയുന്ന അരിപ്പ പക്ഷി സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. വനത്തിനുള്ളില്‍ രാജഭരണകാലത്ത് കൃഷിക്കായി കൈമാറിയ പട്ടയം സ്വന്തമാക്കിയവരാണ് ഐ.എം.എക്ക് ഭൂമി കൈമാറിയത്. പതിനേഴര ഏക്കര്‍ സ്ഥലത്തുനിന്ന് ഏഴര ഏക്കര്‍ വാങ്ങിയാണ് ഐ.എം.എ പ്ലാൻറ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. 9.20 കോടി രൂപ മുടക്കും. ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി തേടിയാണ് ഇമേജ് (ഐ.എം.എ ഗോസ് എക്കോ ഫ്രണ്ട്‌ലി) സംസ്ഥാന പ്രസിഡൻറ് പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. 2010 മുതലാണ് പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വാമനപുരം നദി, കല്ലടയാര്‍ എന്നിവയിലേക്ക് എത്തുന്ന നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന ചതുപ്പ് പ്രദേശമാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story