Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെല്ല്​ സംഭരണം:...

നെല്ല്​ സംഭരണം: കർഷകസംഘം ഭാരവാഹികൾ മന്ത്രിയെ കണ്ടു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണം സഹകരണ വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം നേതാക്കൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചനടത്തി. നെല്ല് സംഭരണത്തിലെ അനാസ്ഥയും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും കാരണം സംസ്ഥാനത്ത് നെല്ല് സംഭരണം കാര്യക്ഷമമായി നടക്കാത്ത സാഹചര്യമുണ്ടാക്കിയതായി ഭാരവാഹികൾ അറിയിച്ചു. പണ്ടുള്ളതുപോലെ കളപ്പുരകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതി​െൻറ ഫലമായി കർഷകർ കിട്ടിയവിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ട ഗതികേടിലാണ്. കിലോക്ക് 22.30 രൂപ താങ്ങുവിലയുള്ള നെല്ല് കേവലം 16-17 രൂപക്ക് വിറ്റഴിക്കേണ്ടിവന്നു. കർഷകരിൽനിന്ന് നെല്ല് സഹകരണ സംഘങ്ങൾ ഏറ്റെടുത്ത് അരിയാക്കി പൊതുവിതരണ വകുപ്പിനെ ഏൽപിക്കുക, അരിയാക്കാൻ പാലക്കാട്, തൃശൂർ ജില്ലകളിലെ നിലവിലുള്ള സഹകരണ അരി മില്ലുകളെയും ചെറുകിട അരിമില്ലുകളെയും ഉപയോഗപ്പെടുത്തുക, സംഭരിച്ച നെല്ലി​െൻറ വില കർഷകർക്ക് ഉടനെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ചയിൽ നേതാക്കൾ പ്രധാനമായും ഉന്നയിച്ചത്. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണൻ, സംസ്ഥാന പ്രസിഡൻറും സംസ്ഥാന സഹകരണ യൂനിയൻ ചെയർമാനുമായ കോലിയക്കോട് കൃഷ്ണൻനായർ എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. നെല്ല് സഹകരണ സംഘങ്ങൾ വഴി സംഭരിക്കാനും സംഭരണവില കർഷകർക്ക് ഉടനടി സംഭരണം നടത്തിയ സഹകരണ ബാങ്കുകൾ വഴി വിതരണം നടത്താനുമുള്ള നടപടികളെ സംബന്ധിച്ച് ഗൗരവമായി സർക്കാർ പരിശോധിച്ചുവരികയാണെന്നും അതിനുള്ള പ്രായോഗിക നടപടികളെ സംബന്ധിച്ച് ചർച്ചചെയ്യുകയാണെന്നും നേതാക്കൾക്ക് മന്ത്രി ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story