Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴിഞ്ഞ ഡിസംബറിൽ...

കഴിഞ്ഞ ഡിസംബറിൽ നടത്തിയ വാഹനപരിശോധനയിൽ പാറശ്ശാല ആർ.ടി.ഒയുടെ നേതൃത്വത്തിൽ 186 വാഹനങ്ങൾ പിടികൂടി, 3,34,100 രൂപ പിഴയീടാക്കി

text_fields
bookmark_border
പാറശ്ശാല: കഴിഞ്ഞ ഡിസംബറിൽ പാറശ്ശാല ജോയൻറ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ വിവിധ കേസുകളിലായി 186 വാഹനങ്ങൾ പിടികൂടി. 3,34,100 രൂപ പിഴയീടാക്കി. സമാന്തരസർവിസ്, ഓവർലോഡ്, ഹെൽമെറ്റ് ധരിക്കാത്തത്, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർ, ടാക്സ് അടയ്ക്കാത്തത്, ഫിറ്റ്നസ് ഇല്ലാത്തത്, സ്പീഡ് ഗവേണർ ഇല്ലാത്തവർ, സ്പീഡ് ഗവേണർ ടിമ്പർ ചെയ്ത് ഉപയോഗിച്ചവർ, എയർഹോൺ ഉപയോഗിച്ചവർ, ലൈസൻസ് ഇല്ലാത്തവർ, മൊബൈൽ ഫോൺ ഉപയോഗിച്ചവർ, അംഗീകാരമില്ലാതെ വാഹനം രൂപമാറ്റം വരുത്തി ഉപയോഗിച്ചവർ എന്നീ കേസുകളിൽനിന്നാണ് 186 വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയത്. സമാന്തര സർവിസ് നടത്തിയതിന് 13ഓളം വാഹനങ്ങൾ, അമിതഭാരം കയറ്റിവന്ന 28 വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് 80 കേസുകൾ, ഇൻഷുറൻസ് ഇല്ലാതെ ഓടിയ 11 വാഹനങ്ങൾ, ടാക്സ് ഇല്ലാത്ത 12 വാഹനങ്ങൾ, ഫിറ്റ്നസ് ഇല്ലാത്ത 16 വാഹനങ്ങൾ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 16 പേർ, എയർഹോൺ ഉപയോഗിച്ച നാല് വാഹനങ്ങൾ, ലൈസൻസ് ഇല്ലാത്തതിന് 27 പേർ, വാഹനത്തിൽ രൂപമാറ്റം വരുത്തി ഓടിച്ച 11 വാഹനങ്ങൾ, സ്പീഡ് ഗവർണർ ടമ്പർ ചെയ്ത് ഓടിച്ച നാല് വാഹനങ്ങൾ എന്നിവയാണ് കേസുകൾ. വിവിധ ആക്സിഡൻറ് കേസുകളിൽ കുറ്റാരോപിതരായ 14 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിക്കും ശിപാർശയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ എത്തിയ ടൂറിസ്റ്റ് വാഹനങ്ങൾ കേരള നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ഇസ്രായേൽ അംബാസഡർമാരുടെ ആവശ്യങ്ങൾക്കായി നൽകിയ കാർ പൊഴിയൂരിന് സമീപത്തുനിന്ന് ആർ.ടി.ഒ അധികൃതർ പിടികൂടിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം.വി.എമാരായ എം. അൻവർ, കെ. അരുൺകുമാർ, എ.എം.വിമാരായ കെ. ബിനോയ്, കെ. സുനിൽ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന വീണ്ടും കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story