Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅൽ ഫുർഖാൻ ഖുർആൻ...

അൽ ഫുർഖാൻ ഖുർആൻ അക്കാദമി ആറാം വാർഷികവും സനദ്​ ദാന സമ്മേളനവും

text_fields
bookmark_border
തിരുവനന്തപുരം: മനുഷ്യസമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം വിശുദ്ധ ഖുർആൻ അനുസരിച്ചുള്ള ജീവിതമാണെന്ന് ചേലക്കുളം അബുൽ ബുഷ്റ മൗലവി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദി​െൻറ നേതൃത്വത്തിൽ നടന്ന അൽ ഫുർഖാൻ ഖുർആൻ അക്കാദമിയുടെ ആറാം വാർഷികവും പ്രഥമ സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളി പ്രസിഡൻറും അൽ ഫുർഖാൻ ഖുർആൻ അക്കാദമി ചെയർമാനുമായ ഹാജി എ. മുഹമ്മദ് അബ്ദുൽ ഖാദർ അൽഫ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ ഹസ്രത്ത് സ്ഥാനവസ്ത്ര വിതരണം നടത്തി. കുളപ്പുറം ബീരാൻ കുട്ടി ഹസ്രത്ത് സനദ് ദാനം നിർവഹിച്ചു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കല്ലമ്പലം അർഷദ് അൽഖാസിമി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, അബ്ദുൽ ഖാദർ, പ്രഫ. കെ. വൈ. അഹമ്മദ് കുഞ്ഞ്, അഡ്വ. എ.എം.കെ. നൗഫൽ, നവാസ് മന്നാനി പനവൂർ, എം. മുഹമ്മദ് അബ്ദുൽ ഖാദർ റൂബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story