Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇനി അരികിലെത്തും​...

ഇനി അരികിലെത്തും​ സാന്ത്വനമായി 'അനുയാത്ര'

text_fields
bookmark_border
കൊല്ലം: ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'അനുയാത്ര' പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. വൈകല്യങ്ങൾ കണ്ടെത്തുന്ന കുട്ടികൾ തുടർ ചികിത്സ നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അവർക്ക് അരികിലെത്തി ചികിത്സ നൽകുന്ന മൊബൈൽ ഇൻറർവെൻഷൻ യൂനിറ്റിലൂടെ പുതിയ ഘട്ടം ആരംഭിക്കുന്നത്. അനുയാത്രയുടെ ഭാഗമായി ജില്ലയിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നാലുവർഷം മുമ്പ് ആരംഭിച്ച ഡിസ്‌ട്രിക്‌റ്റ് എമർജൻസി ഇൻറർവെൻഷൻ സ​െൻറർ (ഡി.ഇ.ഐ.സി) ഏഴായിരത്തോളം കുട്ടികൾക്കാണ് ആശ്വാസമായത്. ജനിച്ച് 24 മണിക്കൂറിനുള്ളിൽ നവജാതശിശുക്കളിൽ സ്‌ക്രീനിങ് നടത്തി വൈകല്യങ്ങൾ കണ്ടെത്തി അടിയന്തര ചികിത്സ നൽകുന്ന പദ്ധതിയാണിത്. പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ ഇനി രണ്ട് മൊബൈൽ യൂനിറ്റുകളായി ജില്ലയിലെ ഓരോ റവന്യൂ ബ്ലോക്കുകളിലും സന്ദർശനം നടത്തും. 11 ബ്ലോക്കുകളാണ് കൊല്ലം ജില്ലയിലുള്ളത്. ആറു ബ്ലോക്കുകൾക്ക് ഒരു യൂനിറ്റ് െവച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഫിസിയോതെറപ്പിസ്‌റ്റ്, ഡെവല‌പ്മ​െൻറൽ തെറപ്പിസ്‌റ്റ്, സ്‌പെഷൽ എജുക്കേറ്റർ, സ്‌പീച്ച് തെറപ്പിസ്‌റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് എന്നിവരടങ്ങിയ സംഘം ഓരോ യൂനിറ്റിലും ഉണ്ടാവുക. നിശ്ചിത ദിവസങ്ങളിൽ ഓരോ പ്രദേശങ്ങളിലും സേവനം ലഭ്യമാക്കി ഭിന്നശേഷിയുള്ള കുട്ടികളെ മറ്റുള്ളവർക്കൊപ്പം ശേഷിയുള്ളവരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ വിക്‌ടോറിയ ആശുപത്രിയിൽ മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമായ ചികി‌ത്സ നടക്കുന്നത്. ഇതുമൂലം മലയോര പ്രദേശങ്ങളിൽനിന്നുള്ളവർക്ക് യാത്ര ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും തുടർചികിത്സ തടസ്സപ്പെടുകയും ചെയ്യുന്നതായി ജില്ല ആർ.സി.എച്ച് ഓഫിസർ കൃഷ്‌ണവേണി പറഞ്ഞു. ഇതിനൊപ്പം തന്നെ കാതോരം പദ്ധതിയിലൂടെ കേൾവി സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നുണ്ട്. പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ മുഖേന കൈ, കാൽ, ഹൃദയം എന്നിവയുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര ചികിത്സയും നടത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story