Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടുമൃഗങ്ങൾ വിള...

കാട്ടുമൃഗങ്ങൾ വിള നശിപ്പിക്കുന്നു; ദുരിതമൊഴിയാതെ കർഷകർ

text_fields
bookmark_border
കുളത്തൂപ്പുഴ: നാട്ടിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ ശല്യം ഓരോ ദിവസവും ഏറുന്നു. ഇവമൂലമുണ്ടാകുന്ന കൃഷിനാശത്തി​െൻറ വ്യാപ്തി ചെറുകിട കർഷകരെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുകയാണ്. ജനവാസമേഖലകളിൽ സംഘമായെത്തുന്ന വാനരപ്പടയും മയിൽക്കൂട്ടങ്ങളും വരുത്തുന്ന നാശം ചില്ലറയല്ല. ഇരുപതും മുപ്പതും എണ്ണമുള്ള വാനരസംഘങ്ങൾ പുരയിടത്തിലെ മുളക്, പയർ, പാവൽ, പപ്പായ, കോവൽ, ചേമ്പ്, കാച്ചിൽ തുടങ്ങി കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചാണ് കടന്നുപോകുന്നത്. വാഴക്കന്നുകൾ മുളയ്ക്കുന്നത് മുതൽ അവയുടെ നാമ്പുകൾ തിന്നുകയും ചുവട് നശിപ്പിക്കുകയും പതിവായിരിക്കുകയാണ്. തെങ്ങിന് മുകളിലേക്ക് എത്തുന്ന സംഘങ്ങൾ നാളികേരം പിഴുത് കളയും. എല്ലാ ദിവസവും മുടങ്ങാതെ എത്തുന്ന ഇവ ആളില്ലാത്ത തക്കം നോക്കി വീടുകൾക്കുള്ളിൽ കടന്ന് പാകം ചെയ്തുെവച്ചിരിക്കുന്നതും അല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ നശിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതുകാരണം തൊഴിലുറപ്പ് പദ്ധതി ജോലിക്ക് പോകാൻപോലും പല വീട്ടമ്മമാർക്കും കഴിയുന്നില്ല. മയിൽക്കൂട്ടങ്ങൾ കാർഷിക വിളകളാകെ കൊത്തിത്തിന്നും മൂട് ചികഞ്ഞ് നശിപ്പിക്കുന്നതും പതിവാണ്. കൃഷിയിടത്തിൽ രാത്രികടക്കുന്ന കാട്ടുപന്നികളും കൃഷിനാശം വരുത്തുന്നുണ്ട്. ഇതിന് പുറമെയാണ് മലയണ്ണാ​െൻറ ശല്യം. മയിൽക്കൂട്ടങ്ങളെയും കാട്ടുപന്നികളെയും പാട്ടകൊട്ടി തുരത്താൻ കഴിയുമെങ്കിലും മരച്ചില്ലകൾക്ക് മുകളിലൂടെ എത്തുന്ന വാനരന്മാരെയും മലയണ്ണാനെയും തുരത്താൻ മാർഗം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കർഷകർ. വനംവകുപ്പിന് പരാതി നൽകിയാൽതന്നെ മാസങ്ങൾക്കുശേഷം ലഭിക്കുന്ന സഹായം തുച്ഛമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story