Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക കേരളസഭ 12,13...

ലോക കേരളസഭ 12,13 തീയതികളിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലാണ് സഭ ചേരുന്നത്. ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമ​െൻറ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 170 അംഗങ്ങളെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യും. ഇപ്രകാരം നാമനിർദേശം ചെയ്യുന്ന അംഗങ്ങളിൽ വിവിധമേഖലകളിൽനിന്നുള്ള പ്രമുഖ വ്യക്തികളും ഉണ്ടായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിർദേശിക്കപ്പെടുന്നവർ പൊതുസമൂഹത്തിന് നൽകിയ സംഭാവനകൾ തുടങ്ങിയവ മുൻനിർത്തിയാണ് ലോക കേരളസഭയിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. കേരളീയരുടെ പൊതുസംസ്കാരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനത്തിനകത്തുള്ളവർക്ക് എന്നതുപോലെ പുറത്തുള്ള കേരളീയർക്കും അർഥവത്തായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലോക കേരളസഭയുടെ ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story